മഹാരാഷ്ട്ര ഭരണം വീഴും !! സഖ്യ സര്‍ക്കാരില്‍ ഭിന്നതകൂടി! മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസും എന്‍.സി.പിയും

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിൽ സഖ്യ സര്‍ക്കാർ ഉടൻ നിലംപതിക്കുമെന്നു സൂചന .മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാരില്‍ ഭിന്നത. ഭീമ കൊറേഗാവ് കേസ് അന്വേഷണം എന്‍ഐഎക്ക് വിട്ടുകൊണ്ടുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ തീരുമാനത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച്‌ സഖ്യകക്ഷിയായ എന്‍സിപിയുടെ നേതാവ് ശരദ് പവാര്‍ രം​ഗത്തെത്തി.അധികാരത്തിലേറിയതിന് ശേഷം ആദ്യമായാണ് ശരദ് പവാർ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്ത് വന്നത്.പൂനെ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഭീമ കൊറേഗാവ് കേസ് എന്‍.ഐ.എയ്ക്ക് വിട്ടത് ശരിയായില്ലെന്നും ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ ചുമതലയാണെന്നും പവാര്‍ പറഞ്ഞിരുന്നു.

അതിനു പിന്നാലെ ഭീമ കൊറേഗാവ് കേസ് എന്‍.ഐ.എയ്ക്ക് വിട്ടതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. സഖ്യ കക്ഷികളുമായി ചര്‍ച്ച ചെയ്യാതെ കേസ് എന്‍.ഐ.എയ്ക്ക് വിട്ടത് ശരിയായില്ലെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. ഉദ്ധവ് താക്കറെയ്ക്ക് അധികാരമുണ്ടാകാം. എന്നാല്‍ ആ അധികാരം നീതിപുര്‍വമായി വിനിയോഗിക്കണമെന്നും ഖാര്‍ഗെ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാരാഷ്ട്രയില്‍ ശിവസേന നേതൃത്വം നല്‍കുന്ന മഹാ വികാസ് അഘാതി സഖ്യത്തിലെ പങ്കാളികളാണ് കോണ്‍ഗ്രസും എന്‍.സി.പിയും. എന്‍.സി.പി നേതാവ് അനില്‍ ദേശ്മുഖ് ആണ് മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രി. തന്നെപ്പോലും മറികടന്നാണ് മുഖ്യമന്ത്രി ഇടപെട്ട് കേസ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറിയതെന്ന് അനില്‍ ദേശ്മുഖ് വെളിപ്പെടുത്തിയിരുന്നു. ഇതേച്ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വവും രംഗത്ത് വന്നിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേനാ സഖ്യം തകര്‍ന്നതോടെയാണ് മഹാ വികാസ് അഘാതി സഖ്യം രൂപപ്പെട്ടത്. ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് ശിവസേനയ്ക്ക് പിന്തുണ കൊടുത്ത് കോണ്‍ഗ്രസും എന്‍.സി.പിയും രംഗത്ത് വരികയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ 2018-ല്‍ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആക്ടിവിസ്റ്റുകളടക്കമുള്ള ചിലര്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഭീമ കൊറേഗാവ് കേസ്. ഇടത്, ദളിത് ആക്ടിവിസ്റ്റുകളായ സുധീര്‍ ധവാലെ, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റൗട്ട് , ഷോമ സെന്‍ , അരുണ്‍ ഫെരേര, വെര്‍നന്‍ ഗോണ്‍സാല്‍വസ്, സുധാ ഭരദ്വാജ്, വരവര റാവു തുടങ്ങിയവരാണ് ‌അറസ്റ്റിലായത്.

അതേസമയം, എന്‍.സി.പി ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയമാണ് എന്‍.ഐ.എ അന്വേഷണത്തിന് അനുമതി നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി പ്രത്യേക അധികാരമുപയോഗിച്ച്‌ ആഭ്യന്തര വകുപ്പിനെ മറികടന്നാണ് തീരുമാനമെടുത്തതെന്നാണ് എന്‍.സി.പിയുടെ വാദം.

സംസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറണമെന്നാണ് എന്‍സിപിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച്‌ ശരദ് പവാര്‍ മുഖ്യമന്ത്രിക്ക് കത്തും എഴുതിയിരുന്നു. മുഖ്യമന്ത്രിക്ക് ശരദ് പവാര്‍ കത്ത് കൈമാറിയതിന് പിന്നാലെ അജിത് പവാറും മറ്റ് എന്‍.സി.പി മന്ത്രിമാരും പ്രത്യേക യോഗം ചേര്‍ന്നു.

2018-ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭീമ കൊറേഗാവ് അനുസ്മരണ ദിനമായ ജനുവരി ഒന്നിന് ഭീമ കൊറേഗാവില്‍ സംഘര്‍ഷമുണ്ടാകുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടന്നെന്നുമാണ് കേസ്.

Top