കൊച്ചി:വാഹനാപകട കേസില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം. വഫയ്ക്കെതിരെ കേസെടുത്തതും പ്രതിയാക്കിയതും കേസിനെ ദുര്‍ബലമാക്കുമെന്ന് നിയമവിദഗ്ധര്‍.സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ പ്രതിയായ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കഴിയുന്നത് സൂപ്പര്‍ ഡീലക്സ് മുറിയില്‍.
മുറിയില്‍ ടിവിയും എസിയും വരെയാണ് ശ്രീറാമിനായി ഒരുക്കിയിരിക്കുന്നത്. ഒപ്പം പരിചയക്കാരായ ഡോക്ടര്‍മാരും ഉണ്ട്.അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാ ഫലത്തില്‍ പൊലീസിന് ആശങ്കയുണ്ട്. അപകടം സംഭവിച്ച് ഏറെ വൈകി പരിശോധന നടത്തിയതിനാല്‍ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള സാധ്യതയും കുറഞ്ഞിരിക്കുകയാണ്. രക്തത്തില്‍ മദ്യത്തിന്റെ അംശം കുറയ്ക്കുവാന്‍ ശ്രീറാം മരുന്നു കഴിച്ചതായും പൊലീസിനു സംശയമുണ്ട്.
വാഹനാപകടം ഉണ്ടായപ്പോള്‍ ശ്രീറാമും ഒപ്പമുണ്ടായിരുന്ന യുവതിയും മദ്യപിച്ചിരുന്നോ എന്ന് അറിയുവാന്‍ പൊലീസിന്റെ കൈവശമുള്ള ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചിരുന്നില്ല. ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷവും പൊലീസ് രക്തസാംപിളെടുക്കാന്‍ ആവശ്യപ്പെട്ടില്ല. അപകടം നടന്ന് 10 മണിക്കൂറിനു ശേഷമാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിള്‍ ശേഖരിച്ചത്.