വെങ്കിട്ടരാമന്റ് കൂടെയുണ്ടായിരുന്നത് മോഡല്‍ വഫാ ഫിറോസ്; ഫേസ്ബുക്കില്‍ തുടങ്ങിയ സൗഹൃദം ആഘോഷ രാവില്‍ അപകടത്തില്‍ കലാശിച്ചു

മാധ്യമപ്രവർത്തകനായ കെ എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ആണെന്ന് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി.

അബുദാബിയില്‍ താമസാക്കിയ വാഫാ ഫിറോസ് മോഡലെന്ന നിലയിലാണ് അറിയപ്പെടുന്നത്. വിവാഹിതയായ ഇവരുടെ കുടുംബം അബുദാബിയിലാണ്. ഉന്നതരുമായി അടുത്ത ബന്ധമാണ് വാഫാ ഫിറോസിന് ഉണ്ടായിരുന്നത്. മാധ്യമ ശ്രദ്ധ നേടുന്ന ഐഎഎസുകാരേയും ഐപിഎസുകാരേയും എല്ലാം സുഹൃത്തുക്കളാക്കുന്ന ഒരാളായിരുന്നു വാഫാ ഫിറോസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത്. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നല്‍കി. രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെയും വഫയുടെ പേരിലുള്ള കെ എല്‍ -1-ബിഎം 360 എന്ന കാറിന് മോട്ടോര്‍വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. മൂന്ന് തവണയും അമിത വേഗതയ്ക്കാണ് പിഴ ചുമത്തിയിരുന്നത്.

അപകടം നടക്കുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാം തന്നെ ആയിരുന്നുവെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍, ശ്രീറാം അല്ല വാഹനമോടിച്ചതെന്നും താനായിരുന്നു വാഹനമോടിച്ചതെന്നും ആയിരുന്നു വഫ പറഞ്ഞിരുന്നത്. എന്നാല്‍, ദൃക്സാക്ഷികള്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ആയിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, വാഹനം ഓടിച്ചത് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ആയിരുന്നു ആദ്യഘട്ടത്തില്‍ പൊലീസും പറഞ്ഞിരുന്നത്. ഇതിനിടയിലാണ് വാഹനം ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് യുവതി മൊഴി നല്‍കിയത്. വഫയ്ക്ക് തിരുവനന്തപുരത്തും വീടും സൗകര്യങ്ങളുമുണ്ട്. ആറ്റിങ്ങലാണ് സ്വദേശമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അപകട സ്ഥലത്ത് നിന്ന് യൂബറിലാണ് ഈ യുവതി അര്‍്ദ്ധരാത്രി വീട്ടിലേക്ക് പോയത്.

അപകടത്തിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതില്‍ പൊലീസ് അലംഭാവം കാണിച്ചതായാണ് ആരോപണം. യുവതിയുടെ രക്തസാമ്പിള്‍ മാത്രമാണ് ശേഖരിച്ചിട്ടുള്ളതെന്നും ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന്‍ വ്യക്തമാക്കി. വാഹനം ഓടിച്ചത് ആരാണെന്ന വിവരം വ്യക്തമായിട്ടുണ്ട്. സ്ഥിരീകരിച്ചശേഷം അത് പുറത്തറിയിക്കും. കേസില്‍ ആദ്യം ലഭിച്ച വിവരങ്ങള്‍ തെറ്റായിരുന്നു. രക്തസാമ്പിള്‍ എടുക്കാന്‍ ചില നിയമ നടപടികളുണ്ട്. ഒരാള്‍ രക്തപരിശോധന നടത്താന്‍ വിസമ്മതിച്ചാല്‍ ആദ്യം അത് ചെയ്യാന്‍ കഴിയില്ല. ഈ പ്രദേശത്ത് സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലേ എന്ന ചോദ്യത്തിന് എല്ലായിടത്തും സിസിടിവി ക്യാമറകള്‍ വയ്ക്കാനാവില്ലല്ലോ എന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. എല്ലാകാര്യങ്ങളും പരിശോധിച്ചശേഷം കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top