എല്ലാ മൊഴികളും എതിര്: ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് ഉടന്‍..!!

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിക്കാനിടയായ അപകടത്തില്‍ ആദ്യ മണിക്കൂറുകളില്‍ നിഷ്‌ക്രിയത്വം പാലിച്ച പോലീസ് മാധ്യമങ്ങളുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് പ്രവര്‍ത്തിച്ച് തുടങ്ങിയത്.

കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശ്രീറാമിന്റെ ഒപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ ശ്രീറാം വെങ്കിട്ടരാമനെ പ്രതിചേര്‍ത്ത് കേസെടുക്കുമെന്നത് ഉറപ്പായി. കൂടാതെ അയാളുടെ അറസ്റ്റും അധികം വൈകാതെ സംഭവിക്കുമെന്നാണ് കണക്ക്കൂട്ടുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ ഡി.സി.പി ചോദ്യം ചെയ്തു.

തിരുവനന്തപും കിംസ് ആശുപത്രിയിലുള്ള ശ്രീറാമിന്റെ രക്തസാംപിളുകളും ശേഖരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.

Top