ദുബായ്:നടി ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. മുറിവ് കുളിമുറിയിലെ വീഴ്ചയില്‍ ഉണ്ടായതാണോ എന്ന് പരിശോധിക്കും. ഇതില്‍ വ്യക്തതയ്ക്കായി മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്തേക്കും. വ്യക്തതക്കായി മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്‌തേക്കും. ദുബൈയിലെ ജുമൈറ ടവേഴ്‌സ് ഹോട്ടലിലെ 2201 എന്ന മുറിയിലായിരുന്നു ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍. കുളിമുറിയിലെ ബാത്ടബില്‍ വീണു മരിക്കുകയായിരുന്നു നടിയെന്നായിരുന്നു റിപ്പോര്‍ട്ട്. മരണ റിപ്പോര്‍ട്ടിലെ അസ്വാഭാവികത മൂലം ദുബൈ പൊലീസ് വിശദ അന്വേഷണത്തിലാണ്. ഇതിന്റെ ഭാഗമായി ഹോട്ടല്‍ മുറി പൊലീസ് സീല്‍ ചെയ്യും. അതിന് ശേഷം വിശദ പരിശോധന ഇവിടെ തുടരും. ഹോട്ടല്‍ ജീവനക്കാരേയും ചോദ്യം ചെയ്യും. ഇതിന് ശേഷം മാത്രമേ മൃതദേഹം വിട്ടു കൊടുക്കൂ.
ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായിരുന്ന ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകള്‍ക്ക് തെളിവാണ് ദുബൈ പൊലീസിന്റെ ഈ നടപടികള്‍. ശ്രീദേവിയുടെ മരണവാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍ കൊച്ചുകുഞ്ഞിനെപ്പോലെ ബോണി കപൂര്‍ പൊട്ടിക്കരയുകയായിരുന്നുവെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന അദ്‌നാന്‍ സിദ്ദിഖി പറയുന്നു. ഇതോടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നത് നീളുമെന്ന് ഉറപ്പായി. മരിച്ചയാളുടെ പ്രശസ്തിയും സ്വാധീനവും പരിഗണിച്ച് മരണത്തിലുള്ള അവ്യക്ത പൂര്‍ണമായും നീക്കിയ ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകൂ എന്നാണ് മെഡിക്കല്‍- പൊലീസ് സംവിധാനങ്ങള്‍ നല്‍കുന്ന വിവരം.
അതിനിടെ ഭര്‍ത്താവ് ബോണികപൂറിനെ ദുബായി പോലീസ് ചോദ്യം ചെയ്തു. കേസന്വേഷിക്കുന്ന ബര്‍ദുബായി പോലീസ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യല്‍ മൂന്നുമണിക്കൂറോളം നീണ്ടതായാണ് വിവരം. മരണസമയത്ത് ബോണി എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ ഉണ്ടായിരുന്നു. ദുബായില്‍ വന്നതുമുതല്‍ ശ്രീദേവിയുടെ ചലനമറ്റ ശരീരം ആശുപത്രിയിലേക്കെത്തിച്ചതുവരെയുള്ള കാര്യങ്ങള്‍ പോലീസ് ചേദിച്ചറിഞ്ഞിട്ടുണ്ട്. അപകടമരണം സംഭവിച്ചാല്‍ കൂടെയുണ്ടായിരുന്നയാളെ ചോദ്യംചെയ്യുകയെന്നത് സാധാരണ നടപടിക്രമമാണ്.
പ്രോസിക്യൂഷന്‍റെ അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടായാല്‍ ബോണികപൂര്‍ ദുബായില്‍ തുടരേണ്ടിവരും. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് മൃതദേഹത്തെ അനുഗമിക്കാനാവില്ല. അതേസയം ദുബായി പൊലീസ് ഹെഡ്കോര്‍ട്ടേര്‍സില്‍ ശ്രീദേവിയുടെ പോസ്റ്റുമേര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനയ്ക്കും നേതൃത്വം നല്‍കിയ നാലുപേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘം ഇന്നലെ രാത്രി ഏറെ വൈകി അടിയന്തരയോഗം ചേര്‍ന്നിരുന്നു. പ്രോസിക്യൂഷന്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് യോഗം ചേര്‍ന്നത്.
ഹൃദയാഘാതം മൂലമാണ് മരണമാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബാത്ത് ടബില്‍ മുങ്ങിമരിച്ചതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഫോറന്‍സിക് വിദഗ്ദ്ധരുടെ നിഗമനം. രാസപരിശോധനയില്‍ ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.