സംസ്ഥാന ബഡ്ജറ്റിൽ പൂർണ്ണമായും ജീവനക്കാരെ അവഗണിച്ചു : രഞ്ജു കെ മാത്യു

കോട്ടയം : സംസ്ഥാന ബഡ്ജറ്റിൽ പഴയ പ്രഖ്യാപനങ്ങൾ മാത്രം വീണ്ടും നടത്തിയും ശബള പരിഷ്ക്കരണത്തിന് തുക വകയിരുത്താതെയും സംസ്ഥാന ജീവനക്കാരെ പൂർണ്ണമായും അവഗണിച്ചെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. ബഡ്ജറ്റിൽ ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ വൈസ് പ്രസിഡൻ്റ് ജെ ജോബിൻസൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സതീഷ് ജോർജ് , സംസ്ഥാന കമ്മറ്റി അംഗം ഷീജ ബീവി പി.എച്ച് , ബെന്നി ജോർജ് , കണ്ണൻ ആൻഡ്രൂസ് ,ജില്ലാ ഭാരവാഹികളായ അനൂപ് പ്രാപ്പുഴ , റോബി ജെ , സ്മിത രവി എന്നിവർ പ്രസംഗിച്ചു. ഷാജിമോൻ ഏബ്രഹാം , സജിമോൻ ഏബ്രഹാം , പി.എൻ . ചന്ദ്രബാബു , പ്രതീഷ് കുമാർ , എം.സി. ജോണിക്കുട്ടി , രാജേഷ് വി.ജി. , ഗോപകുമാർ വി.ആർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top