കൂട്ടുകാരുമൊത്ത് വെള്ളപ്പൊക്കം കാണാനെത്തി; വിദ്യാര്‍ഥി മുങ്ങിമരിച്ചു

തലയോലപ്പറമ്പ്: കൂട്ടുകാര്‍ക്കൊപ്പം വെള്ളപ്പൊക്കം കാണാനെത്തിയ വിദ്യാര്‍ത്ഥി പാടശേഖരത്തില്‍ മുങ്ങിമരിച്ചു. കാരിക്കോട് ഐക്കര കുഴിയില്‍ പരേതനായ ജിനുവിന്റെ മകന്‍ അലന്‍ ജിനു (14) ആണ് മരിച്ചത്. കാരിക്കോട് മൂര്‍ക്കാട്ടിപ്പടി ഇടയാറ്റ് പാടശേഖരത്തില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് സൈക്കിളില്‍ പാടശേഖരത്തില്‍ എത്തിയതായിരുന്നു അലന്‍. വെള്ളം കവിഞ്ഞൊഴുകുന്ന റോഡില്‍ നിന്ന് രണ്ടാള്‍ താഴ്ചയില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന പാടശേഖരത്തിലേയ്ക്ക് കാല്‍ വഴുതി വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ എത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അരമണിക്കൂറിനു ശേഷമാണ് അലനെ കണ്ടെത്താനായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിറവം മാര്‍ കോറിലോസ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കുമാറ്റി. പിതാവ് ജിനു രണ്ടുവര്‍ഷം മുമ്പാണ് മരത്തില്‍നിന്ന് വീണ് മരിച്ചത്. അമ്മ ലൂസി (കുഞ്ഞുമോള്‍). സഹോദരി അലീന (പ്ലസ് ടു വിദ്യാര്‍ത്ഥിനി).

Latest
Widgets Magazine