സഹോദരന്റെ മരണത്തില്‍ പകരം വീട്ടാന്‍ ഏഴാം ക്ലാസുകാരി സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തി

ഗോരഖ്പുര്‍: സഹോദരന്റെ മരണത്തില്‍ ദുഃഖം സഹിക്കാനാകാതെ ഏഴാം ക്ലാസുകാരി സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തി. വിഷം കലര്‍ത്തിയ വിവരം പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ ബൗലിയയിലെ സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം. പരിപ്പ് കറിയിലാണ് വിഷം കലര്‍ത്താന്‍ കുട്ടി ശ്രമിച്ചത്. സഹോദരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് ഇങ്ങനെ ചെയ്തതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

ഏപ്രില്‍ രണ്ടിനാണ് കുട്ടിയുടെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിടിയിലായ ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഇപ്പോള്‍ ജുവനൈല്‍ ഹോമിലാണ്. അനുജന്റെ മരണത്തിന് പകരം വീട്ടാന്‍ സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളെയും കൊല്ലാന്‍ കുട്ടി തീരുമാനിക്കുകയായിരുന്നു. വിഷം കലര്‍ത്താനുള്ള ശ്രമം അറിഞ്ഞെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയുടെ അമ്മയെ മര്‍ദിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പരാതിയെ തുടര്‍ന്ന് കുട്ടി്‌ക്കെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലയക്കുമെന്ന് പൊലീസ് അറിയിച്ചു.

Latest
Widgets Magazine