കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അടിയൊഴുക്കില്‍ പെട്ടും; 12 കാരന്‍ മുങ്ങി മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: പാലാഴി കണ്ണംചിന്നം മാമ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കിണാശ്ശേരി സ്വദേശി ഫൈസലിന്റെ മകന്‍ ആദില്‍ (12) ആണ് മരിച്ചത്. പാലാഴി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അടിയൊഴുക്കില്‍ പെടുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ 10 മണിക്ക് ശേഷം പയ്യാടമീത്തല്‍ മാമ്പുഴ പാലത്തിന് സമീപമാണ് ആദിലിനെ കാണാതായത്. ഫയര്‍ഫോഴ്‌സ് എത്തി കുട്ടിയെ പുഴയില്‍ നിന്നെടുത്ത് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top