സ്പെഷൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു .കോയമ്പത്തൂരിൽ ആണ് സംഭവം .അധ്യാപകൻ ബലാത്സംഗം ചെയ്ത വിദ്യാർഥിനി ജീവനൊടുക്കി. പരാതി സ്കൂൾ അധികൃതർ ഒതുക്കിത്തീർത്തെന്ന് വിദ്യാർഥി സംഘടനകൾ ആരോപിച്ചു. അധ്യാപകൻ മിഥുൻ ചക്രവർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അധ്യാപകനെതിരെ പെൺകുട്ടി പരാതിപ്പെട്ടിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോപിച്ചു. സ്കൂൾ അധികൃതർക്കെതിരെയും നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് കുട്ടി സ്കൂള്‍ അധികൃതരോട് വെളിപ്പെടുത്തിയിരുന്നുവെങ്കിലും അവര്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. മിഥുന് ചക്രവര്‍ത്തിയുടെ ഭാര്യയും ഇതേസ്കൂളിലെ അധ്യാപികയായിരുന്നു. സംഭവം മറച്ചുവയ്ക്കാനാണ് ഇവരും ശ്രമിച്ചത്.ഇതേതുടര്‍ന്ന് മാനസികസംഘര്‍ഷത്തിലായ കുട്ടി തന്നെ സ്കൂള്‍ മാറ്റണമെന്ന് മാതാപിതാക്കളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാരണം പറഞ്ഞിരുന്നില്ല. തുടര്‍ന്ന് സെപ്റ്റംബറോട് കുട്ടിയെ മാതാപിതാക്കള്‍ മറ്റൊരു സ്കൂളില്‍ ചേര്‍ത്തു.
പെണ്‍കുട്ടിക്ക് പുതിയ സ്കൂള്‍ അധികൃതര്‍ കൗണ്‍സലിംഗ് അടക്കം നല്കി വരുകയായിരുന്നു വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ വീട്ടില്‍ തനിച്ചായ പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ചെങ്കിലും സുഹൃത്തിന് ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഏഴിന് സുഹൃത്ത് തിരിച്ചു വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു.ഇതോടെ സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പിതാവിനെ വിവരം അറിയിക്കുകയുമായിരുന്നു. ഇരുവരും ചേര്‍ന്നാണ് അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അധ്യാപകനെതിരേ ആത്മഹത്യ പ്രേരണ, കുട്ടിയെ ഒന്നിലധികം തവണ അല്ലെങ്കില്‍ ആവര്‍ത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുക എന്നിവ പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.