കെട്ടിയിട്ട് പീഡിപ്പിച്ചു ,നാലു ലക്ഷം തട്ടിയെടുത്തു: യുവാവിന്റെ മുഖത്ത് കാമുകി ആസിഡൊഴിച്ച സംഭവത്തിൽ വഴിത്തിരിവ് : ആക്രമണത്തിന് കാരണം പ്രണയം നിരസിച്ചതല്ല; യുവാവിന്റെ കൊടും ചതി! യുവാവിന് കാഴ്ച നഷ്ടമായി

തൊടുപുഴ : അടിമാലിയിൽ യുവാവിന്റെ മുഖത്ത് മുൻ കാമുകി ആസിഡ് ഒഴിച്ച സംഭവത്തിൽ പുറത്ത് വരുന്നത് കൊടും ചതിയുടെ കഥകൾ. പ്രണയം നടിച്ച് അടുത്ത് കൂടിയ യുവാവ് , ആക്രമിച്ച പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായും ചിട്ട കൂട്ടിയ നാല് ലക്ഷം രൂപ തട്ടിയെടുത്തതായും യുവതി പൊലീസിന് മൊഴി നൽകി. കാമുകന്റെ നേരെ ആസിഡൊഴിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ചിട്ടിപ്പണം നല്‍കാത്തതിലും പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ വിളിച്ചു വരുത്തി കെട്ടിയിയിട്ട് പീഡിപ്പിച്ചതിലുമുള്ള വൈരാഗ്യമാണെന്ന് ഷീബ പൊലീസിനോട് വെളിപ്പെടുത്തി.

കാമുകനായ അരുണിന് നേരെ ആസിഡൊഴിച്ച ശേഷം ഷീബ നേരെ പോയത് ഭര്‍തൃവീട്ടിലേക്ക് ആണ്. ഷീബയുടെ അപ്രതീക്ഷിത ആക്രമണത്തിനിടെ അരുണ്‍ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. തുടര്‍ന്ന് ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു. ഭര്‍ത്താവ് ദേഹത്തെ പൊള്ളലിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ തിളച്ച കഞ്ഞിവെള്ളം വീണ് ഉണ്ടായതാണെന്നാണ് ഷീബ മറുപടി പറഞ്ഞത്. തുടര്‍ന്ന് ആര്‍ക്കും സംശയം തോന്നാതെ അഞ്ച് ദിവസത്തോളം ഷീബ ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ട് പൊലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്യുന്നതുവരെ വിവരം മറ്റാരും അറിഞ്ഞിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുപ്പത്തിലായിരുന്ന സമയത്ത് അരുണ്‍ തന്നെക്കൊണ്ട് 4 ലക്ഷം രൂപയുടെ ചിട്ടി ചേര്‍ത്തിരുന്നെന്നും ഇത് വിളിച്ച്‌ കിട്ടിയെങ്കിലും അരുണ്‍ പണം തന്നില്ലെന്നുമാണ് ഷീബയുടെ വാദം. ഇതുസംബന്ധിച്ച്‌ ഇരുവരും വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നും ഒരു ദിവസം പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച്‌ വരുത്തി അരുണ്‍ തന്നെ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് ഷീബ പൊലീസിനോട് വെളിപ്പെടുത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിനിടെ 14000 രൂപ താന്‍ ഷീബയില്‍ നിന്നും കൈപ്പറ്റിയിരുന്നതായി അരുണ്‍ സമ്മതിച്ചതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.

അതേസമയം ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ അരുണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. തുടര്‍ന്ന് പള്ളിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഇതിന് ശേഷമാണ് ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു.

Top