ന്യൂഡല്‍ഹി: മോദിയുടെ നോട്ട് നിരോധനത്തിനെതിരെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. നോട്ട നിരോധനം സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായെന്ന് സ്വാമി ആവര്‍ത്തിച്ചു. ഇത് മറച്ചു വയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍, സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന് (സി.എസ്.ഒ) മേല്‍ സമ്മര്‍ദദം ചെലുത്തിയെന്നും സ്വാമി ആരോപിച്ചു.
ഹൈദരാബാദില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുശട സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി. ജി.ഡി.പിയുടെ ത്രൈമാസ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കരുത്. അത് വ്യാജമാണ്. എന്റെ പിതാവാണ് സി.എസ്.ഒ സ്ഥാപിച്ചത്. അടുത്തിനെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്കൊപ്പം ഞാന്‍ അവിടെ പോയിരുന്നു. അവിടെ ഒരു സി.എസ്.ഒ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി അവിടെ നോട്ട് നിരോധനം സംബന്ധിച്ച വിവരം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അതുകൊണ്ട് നോട്ട് നിരോധനം ബാധിച്ചുവെന്ന് പറയുന്ന വിവരം അവര്‍ മറച്ചുവച്ചു-സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
നോട്ട് നിരോധനം ബാധിച്ചിട്ടില്ലെന്ന് എങ്ങനെ കണക്കുകൂട്ടിയെന്ന് ചോദിച്ചപ്പോള്‍ സമ്മര്‍ദ്ദം കൊണ്ടാണ് ഇത്തരം വിവരങ്ങള്‍ നല്‍കിയതെന്ന് സി.എസ്.ഒ ഡയറക്ടര്‍ തന്നോട് പറഞ്ഞു. അതുകൊണ്ട് വാര്‍ഷിക ജി.ഡി.പി വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാനാകൂ എന്നും സ്വാമി പറഞ്ഞു. മൂഡീസ്, ഫിച്ചസ് എന്നിവയെ വിശ്വസിക്കരുത്. പൈസ കൊടുത്താല്‍ ഏത് റിപ്പോര്‍ട്ടും അടിച്ചു കിട്ടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.