സ്വന്തം ലേഖകന്‍
ഇടുക്കി: ആത്മഹത്യാക്കുറിപ്പ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്ത് ഇടുക്കിക്കാരി ഉറക്കഗുളിക കഴിച്ചു മരിക്കാനൊരുങ്ങി.സുഹൃത്തിന്റ പിതാവ് കാരിച്ചതിനെത്തുടര്‍ന്നാണ് ആത്മഹത്യാക്കുറിപ്പ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തശേഷം മരിക്കാനൊരുങ്ങിയത് .ഫേസ്‌ബുക്കില്‍ യുവതിയുടെ പോസ്‌ററ് കണ്ട പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ രക്ഷിച്ചു. ഇടുക്കിയിലാണ് സിനിമാക്കഥയേയും വെല്ലുന്ന സംഭവം അരങ്ങേറിയത്. യുവതി നടത്തുന്ന നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയുടെ പിതാവ് ശകാരിച്ചതിനെത്തുടര്‍ന്നാണ് ആത്മഹത്യക്കു ശ്രമിച്ചത് എന്നാണ് യുവതി പറയുന്നത്. സുഹൃത്തായ പൊലീസുകാരന്‍ പോസ്റ്റ്കണ്ട് യുവതിയുടെ സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും അവിടെനിന്ന് എസ്‌ഐ അടക്കമുള്ള സംഘം യുവതിയുടെ താമസസ്ഥലത്തേക്കു എത്തുകയായിരുന്നു.
നൃത്തം പഠിക്കാന്‍ എത്തിയ മകളെ സിനിമയ്ക്കു വിളിച്ചുകൊണ്ടുപോയി എന്നു പറഞ്ഞാണ് പെണ്‍കുട്ടിയുടെ പിതാവ് യുവതിയെ ശകാരിച്ചത്. പെണ്‍കുട്ടി തന്റെ സുഹൃത്തുകൂടി ആയതിനാലാണ് സിനിമയ്ക്കു പോയതെന്നു പറഞ്ഞിട്ടു പെണ്‍കുട്ടിയുടെ പിതാവ് മനസിലാക്കിയില്ലെന്നും സംഭവം തന്റെ മനസാക്ഷിയെ തളര്‍ത്തിയെന്നുമാണ് യുവതി പറഞ്ഞത്. ഇക്കാര്യം ബന്ധുക്കള്‍ സ്ഥിരീകരിച്ചു.
തുടര്‍ന്നു യുവതി താന്‍ ആത്മഹത്യ ചെയ്യുകയാണെന്നു ഫേസ്‌ബുക്കില്‍ പോസ്റ്റ് ഇട്ടു. ഇത് എറണാകുളം സിറ്റി എആര്‍ ക്യാമ്പിലെ എഎസ്‌ഐ ഹരികുമാര്‍ കാണുകയായിരുന്നു. യുവതിയുടെ ഫേസ്‌ബുക്ക് സുഹൃത്തായിരുന്നു ഹരികുമാര്‍. ഹരികുമാര്‍ ഇക്കാര്യം ഇടുക്കി എസ്‌പിക്കു കൈമാറി. ഇടുക്കി എസ്‌പി അതു യുവതിയുടെ സ്ഥലമായ തൊടുപുഴയിലെ എസ്‌പിയെ അറിയിക്കുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു


