കോവിഡ് സാമ്പത്തിക പ്രതിസന്ധിമൂലം കോട്ടയത്ത് വീണ്ടും ആത്മഹത്യ :പുന്നത്തുറയിൽ ചായക്കടക്കാരൻ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ കോവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കോട്ടയത്ത് വീണ്ടും ആത്മഹത്യ. ഏറ്റുമാനൂർ പുന്നത്തുറയിൽ ചായക്കടക്കാരൻ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുന്നത്തുറ കറ്റോഡ് ജംഗ്ഷനിൽ ചായക്കട നടത്തിയിരുന്ന കെ.ടി.തോമസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് മൃതദേഹം കടയ്ക്കുള്ളിൽ കണ്ടത്.

ഷട്ടർ പൂട്ടാതെ താഴ്ത്തിയിട്ട നിലയിലായിരുന്നു. പരിസരവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പ്രതിസന്ധി മൂലം വ്യാപാരം കുറഞ്ഞതോടെ തോമസ് വലിയ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

സാമ്പത്തിക ബാധ്യതയാകാം ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമികനിഗമനം.

Top