
ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രശസ്ത താരങ്ങളായ സല്‍മാന്‍ ഖാനും അനുഷ്‌ക ശര്‍മയും എത്തി. മസില്‍മാന്‍ എന്ന വിശേഷണം സല്ലുവിന് തന്നെ ചേര്‍ന്നതാണെന്ന് പറയാം. കിടിലം ഗെറ്റപ്പിലാണ് സല്ലു സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ എത്തുന്നത്.
അനുഷ്‌കയും സല്ലുവും ഗുസ്തിക്കാരായിട്ടാണ് ചിത്രത്തിലെത്തുന്നത്. ഇരുവരും ഒന്നിക്കുന്ന സുല്‍ത്താന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആരാധകരെ ആവേശത്തിലാക്കിയാണ് ട്രെയിലര്‍ കടന്നു പോകുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അലി അബ്ബാസ് സഫറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. രണ്‍ദീപ് ഹൂഡ, അമിത് സാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈദ് റിലീസായി ചിത്രം തീയറ്ററുകളിലെത്തും.