നാസ ഗവേഷക സുനിതാ വില്യംസ് എന്തിന് ഇസ്‌ളാമിലേക്ക് മതംമാറി!!! അച്ഛന്‍ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയുമായ സുനിത എന്തിന് ഇസ്ലാം മത വിശ്വാസിയാകണം?

ഡല്‍ഹി: നാസ ബഹിരാകാശ യാത്രികയായ സുനിത വില്യംസ് ഇസ്ലാമതം സ്വീകരിച്ചുവെന്ന തരത്തിലുള്ള വീഡിയോ പ്രചരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലാണ് സുനിത ഇസ്ലാംസ്വീകരിച്ചുവെന്നുള്ള പ്രചാരണം.


ബഹിരാകാശത്ത് നിന്നും തിരിച്ചുവന്ന ശേഷം സുനിത ഇസ്‌ളാമിലേക്ക് മതം മാറിയെന്ന തരത്തില്‍ ഫേസ്ബുക്കില്‍ പ്രചരണം ശക്തമായിരുന്നു . ജൂലൈ 27 ന് ബംഗാളി ഭാഷയില്‍ മക്ക മദീന എന്ന ഫേസ്ബുക്ക് പേജിലൂടെ ഒരു വീഡിയോയ്‌ക്കൊപ്പം എം റഹ്മാന്‍ എന്ന യൂസറാണ് വീഡിയോ പോസ്റ്റ് ചെയ്തത്.അന്വേഷണത്തില്‍ പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞെന്നും വര്‍ഷങ്ങളായി ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുനിത വില്യംസിന്റെ അച്ഛന്‍ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയുമാണ്. ബഹിരാകാശ യാത്ര നടത്തിയ സുനിത എന്തിന് ഇസ്ലാം മത വിശ്വാസിയാകണമെന്നായിരുന്നു അവരുടെ സുഹൃത്തിന്റെ പ്രതികരണം. നാസയില്‍ നടത്തിയ അന്വേഷണത്തിലും സുനിത അവര്‍ ഇസ്ലാമിലേക്ക് മാറിയിട്ടില്ലെന്നും ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബഹിരാകാശത്ത് വച്ച് ഇടതുവശത്തായി രണ്ട് നക്ഷത്രങ്ങള്‍ കണ്ടെന്നും ബൈനോക്കറിലൂടെ നോക്കുമ്പോള്‍ നക്ഷത്രത്തിലെ വെളിച്ചം മക്കയില്‍ നിന്ന് ഉത്ഭവിക്കുന്നതാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് സുനിത ഇസ്ലാം മതത്തില്‍ വിശ്വസിച്ചു തുടങ്ങിയെന്നുമാണ് പ്രചാരണം.എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഇന്ത്യ ടുഡേ അടക്കമുള്ള ഇന്ത്യന്‍ മാധ്യമങ്ങള്‍ സൂഷ്മമായ പല അന്വേഷണം നടത്തി പ്രചരണം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. കീ വേഡുകള്‍ ഉപയോഗിച്ചു ഗൂഗിളില്‍ നടത്തിയ പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തകളും കാണാനായില്ല. ‘സുനിതാ വില്യംസ് ഇസ്‌ളാമിലേക്ക് മതംമാറിയോ?’ എന്ന കീ വേഡില്‍ എന്തെക്കൊ ലേഖനങ്ങളുണ്ടെന്നും പരതിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനൊപ്പം 2010 ല്‍ സുനിതാ വില്യംസ് തന്നെ ലൈഫ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖവും പരിശോധന നടത്തി.

മാഗസിന്റെ ലേഖിക ഇക്കാര്യം സുനിതയോട് നേരിട്ട് ചോദിക്കുകയും ചെയ്തിട്ടുണ്ട്. ”ബഹിരാകാശത്ത് നിന്നും രണ്ടു പ്രകാശം കണ്ടതിനെ തുടര്‍ന്ന് ഇസ്‌ളാമിലേക്ക് മതം മാറിയതായി ചില അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇത് സത്യമാണോ?” ഈ ചോദ്യത്തിന് ബഹിരാകാശ ഗവേഷകയുടെ മറുപടി ഇങ്ങിനെയാണ്. ” എവിടെ നിന്നുമാണ് ഈ രീതിയിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതെന്ന് അറിയില്ല. ഒരു മതത്തിലും വിശ്വസിക്കാത്തതിനാല്‍ അതിനെ ശ്രദ്ധിക്കുന്നേയില്ല. പിതാവ് ഹിന്ദുവായിരുന്നു. കൃഷ്ണന്‍, രാമന്‍, സീത എന്നിവയെന്നാല്‍ എന്താണെന്ന് മനസ്സിലാക്കിയാണ് വളര്‍ന്നത്. മാതാവ് ക്രിസ്ത്യാനിയാണ്. ക്രിസ്തുവിനെയും അറിഞ്ഞു. നാസയില്‍ ഒരു വിശ്വാസവും പുലര്‍ത്തിയിരുന്നില്ല. നമ്മളെ ഫലപ്രദമായും സന്തോഷകരമായും ജീവിക്കാന്‍ കാത്തു പരിപാലിക്കുന്നയാള്‍ എന്ന് മാത്രമാണ് ദൈവത്തെക്കുറിച്ചുള്ള വ്യക്തിപരമായ കാഴ്ചപ്പാട്.

ബഹിരാകാശത്ത് നിന്നും തിരിച്ചുവന്ന ശേഷമായിരുന്നു ഈ അഭിമുഖം എടുത്തതും. ഇതിന് പുറമേ ബഹിരാകാശ യാത്ര കഴിഞ്ഞ് 2013 ഏപ്രില്‍ 2 ന് നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ താന്‍ ഒരു ചെറിയ ഗണേശ വിഗ്രഹം കൂടെ കരുതിയിരുന്നതായും സുനിത പറഞ്ഞിരുന്നു. ഇന്ത്യാ ടി വിയ്ക്ക് നേരത്തേ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ സ്‌പേസില്‍ തനിക്ക് ഒരുപാട് കാര്യം ചെയ്യാനുണ്ടായിരുന്നു. അതുകൊണ്ട് ഗീതയോ ഉപനിഷ്യത്തുകളോ വായിക്കന്‍ സമയം കണ്ടെത്തിയില്ല. എന്നിരുന്നാലും താന്‍ രാത്രിയില്‍ മറ്റെന്തെങ്കിലും വായിച്ചിരുന്നതായും ഇവര്‍ പറഞ്ഞിട്ടുണ്ട്. സുനിത ഇസ്‌ളാമിലേക്ക് മാറിയെന്ന തരത്തിലുള്ള പ്രചരണം 2008 മുതലുള്ളതാണ്. അക്കാലത്ത് ഒരു പാകിസ്താന്‍ ബ്‌ളോഗിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ടെന്നതാണ് പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞത്.

അച്ഛന്‍ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയുമായ സുനിത എന്തിന് ഇസ്ലാം മത വിശ്വാസിയാകണം എന്നായിരുന്നു അവരുടെ സുഹൃത്തിന്റെയും പ്രതികരണം. 2016ല്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലും സമാന അഭിപ്രായമാണ് സുനിത പറഞ്ഞത്. ”ബഹിരാകാശത്ത് നിന്നും തിരിച്ചു വന്ന ശേഷം സുനിതാ വില്യംസ് എന്തിനാണ് ഇസ്‌ളാമതം സ്വീകരിച്ചത്?” എന്നായിരുന്നു ബംഗാളി ഭാഷയിലെ കുറിപ്പിന്റെ പരിഭാഷ. 105,000 പേരാണ് ഈ വീഡിയോ കണ്ടത്. 11,000 പേര്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി.

Top