പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നതിന് ചോദിച്ച പ്രതിഫലം ഞെട്ടിക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ബാഹുബലി ചിത്രങ്ങള്‍ക്കായി അനുഷ്‌ക വാങ്ങിയ പ്രതിഫലത്തെക്കാള്‍ കൂടുതലാണ് സണ്ണി ചോദിച്ചിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍. ബാഹുബലി സിനിമയില്‍ അനുഷ്‌ക വാങ്ങിയത്, 2.5 കോടിയായിരുന്നു.
എന്നാല്‍ സണ്ണി 3.25 കോടിയാണ് ചോദിച്ചിരിക്കുന്ന പ്രതിഫലം. സണ്ണിയുടെ പ്രതിഫലം കേട്ട് ഞെട്ടിയെങ്കിലും, താരം ആവശ്യപ്പെട്ട പ്രതിഫലം നല്‍കാനുളള തീരുമാനത്തിലാണ് നിര്‍മാതാക്കള്‍.
തമിഴ് സംവിധായകനായ വി.സി വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തില്‍ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ചാലക്കുടിയാണ് പ്രധാന ലൊക്കേഷന്‍.
ചിത്രത്തിലെ തന്റെ വേഷത്തെക്കുറിച്ച് സണ്ണി പറഞ്ഞത് ഇങ്ങനെയാണ്: ചിത്രത്തിന് വേണ്ടി സണ്ണി ലിയോണ്‍ നൂറ്റമ്പത് ദിവസത്തെ ഡേറ്റ് കൊടുത്തു കഴിഞ്ഞെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സ്റ്റീഫ്സ് കോര്‍ണര്‍ ഫിലിംസിന് വേണ്ടി, പൊന്‍സെ സ്റ്റിഫനാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.- സണ്ണി പറഞ്ഞു
ഈ സിനിമ കഴിഞ്ഞ ശേഷമേ ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുന്നുള്ളു. ആദ്യമാണ് ഒരു ചരിത്ര സിനിമ ചെയ്യുന്നത്. അതും, ഒരു തനി മലയാളി പെണ്‍കൊടിയായി. ഒരുപാട് കാലമായി ഞാന്‍ പ്രതീക്ഷിച്ച വേഷമാണിത്. കളരി അഭ്യാസവും, വാള്‍ പയറ്റും അറിയാവുന്ന ഒരു തന്റേടിയായ പെണ്‍കുട്ടി.’- ദക്ഷിണേന്ത്യയില്‍ തനിക്ക് കൂടൂതല്‍ ആരാധകര്‍ ഉണ്ടെന്നും, അവരെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ഇതെന്നും സണ്ണി പറഞ്ഞു.
സണ്ണിക്കൊപ്പം നാസര്‍, നവദീപ് തുടങ്ങിയവരും മറ്റു പ്രാധാന വേഷത്തിലെത്തുന്നു. ബാഹുബലി, യന്തിരന്‍ 2 സിനിമകള്‍ക്ക് വേണ്ടി ഗ്രാഫിക്സ് ചെയ്ത ടീമാണ് ഈ ചിത്രത്തിന്റേയും ഗ്രാഫിക്സ് ചെയ്യുന്നത്.