സണ്ണി ലിയോണ്‍ ഉദ്ഘാടനം ചെയ്ത മൊബൈല്‍ ഷോപ്പിന്റെ ഉടമയ്ക്കെതിരെ കേസെടുത്തു

കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഉദ്ഘാടനം ചെയ്ത മൊബൈല്‍ ഷോപ്പിന്റെ ഉടമയ്ക്കെതിരെ കേസെടുത്തു. സണ്ണി ലിയോണ്‍ എത്തിയതിനെ തുടര്‍ന്ന് എംജി റോഡില്‍ ഗതാഗതം തടസപ്പെട്ടതിനാണ് കേസ്. ഷോപ്പ് ഉടമയ്ക്കും കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കുമെതിരെയാണ് കേസ്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ പിഴ ചുമത്തിയതായും സെന്‍ട്രല്‍ പോലീസ് അറിയിച്ചു.

ഫോണ്‍ 4 ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയത്. ആയിരക്കണക്കിന് ആരാധകരാണ് സണ്ണി ലിയോണിനെ കാണാന്‍ എംജി റോഡില്‍ എത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയ സണ്ണി ലിയോണിനെ കാത്ത് രാവിലെ മുതല്‍ തന്നെ ആരാധകര്‍ എംജി റോഡില്‍ എത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമീപത്തെ എസ്ബിഐ ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസിന് മുകളിലും പലരും വലിഞ്ഞു കയറി.

തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പോലീസിന് പലപ്പോഴും ലാത്തി വീശേണ്ടി വന്നു. മെട്രോയുടെ ഭാഗമായി എംജി റോഡില്‍ സ്ഥാപിച്ചിരുന്ന സ്റ്റീല്‍ ബാരിക്കേഡ് തകര്‍ന്നു വീണു. വേദിക്ക് സമീപത്തെ എടിഎം കൗണ്ടറിന് മുകളിലെ നെയിംബോര്‍ഡില്‍ വരെ ആളുകള്‍ കയറിയതോടെ അതും തകര്‍ന്നു വീണു.

മലയാളികള്‍ എന്നും എവിടയും വ്യത്യസ്തരാണ്. അത് സണ്ണി ലിയോണ്‍ ആയാലും ആരായാലും മലയാളി സ്നേഹിച്ച്‌ കൊല്ലും.ആ സ്നേഹം ഒടുവില്‍ ഏറ്റുവാങ്ങിയയത് സണ്ണി ലിയോണാണ്.
കൊച്ചിയിലെ ആരാധകരെയും അവരുടെ സ്നേഹവും കണ്ട സണ്ണി ലിയോണ്‍ തന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ മുഖം പൊത്തിപ്പിടിച്ചു.സ്മാര്‍ട്ട്ഫോണ്‍ വിപണന ശൃംഖലയുടെ ഷോറൂം ഉദ്ഘാടനത്തിനാണ് താരം കൊച്ചിയിലെത്തിയത്. രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ താരത്തെ ഒരു നോക്കു കാണാന്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഉദ്ഘാടനവേദിയിലും മണിക്കൂറുകള്‍ക്കു മുന്‍പേ ആയിരങ്ങള്‍ താരത്തെ കാണാനായി കാത്തിരുന്നു.താരം എത്തുന്നതിനു മുന്‍പായി ഉദ്ഘാടനവേദിയില്‍ പൊലീസ് ലാത്തിച്ചാര്‍ജും ഉണ്ടായി.

 

Top