രണ്ടിലേറെ കുട്ടികള്‍ ഉണ്ടായാല്‍ പഞ്ചായത്ത് മെമ്പറാകാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വിധി

രണ്ടിലേറെ കുട്ടികളുണ്ടെങ്കില്‍ പഞ്ചായത്ത് മെമ്പറായി തുടരാനാകില്ലെന്ന് സുപ്രീംകോടതി വിധി. മെമ്പറായിരിക്കെ മൂന്നാമത് ഒരു കുട്ടികൂടി പിറന്നാള്‍ അതും അയോഗ്യതയായി കണക്കാക്കപ്പെടും. ഒഡീഷയിലെ നോപാഡ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റായ മിനാസിങ് മാജി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി.

മൂന്നാമത്തെ കുട്ടി ജനിച്ചതിന്റെ പേരില്‍ ഹൈക്കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. മൂത്താമത് ഉണ്ടാകുന്ന കുട്ടിയെ ദത്തുനല്‍കിയാലും ഈ അയോഗ്യത നിലനില്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയയും ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒഡിഷ പഞ്ചായത്തീരാജ് നിയമത്തില്‍ രണ്ടു മക്കള്‍ മാത്രമെന്ന നിബന്ധന ഉള്‍പ്പെടുത്തിയിരിക്കുന്നത് കുട്ടികളുടെ എണ്ണം നിയന്ത്രിക്കാനാണെന്നും ദത്തെടുക്കല്‍ നിയമം ഇതിന് ബാധകമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 1995 ലും 1998 ലുമാണ് മാജിയ്ക്ക് ആദ്യ രണ്ട് കുട്ടികള്‍ ഉണ്ടായത്. പിന്നീട് 2002 ഫെബ്രുവരിയില്‍ പഞ്ചായത്ത് പ്രസിഡന്റായി. അക്കൊല്ലം ഓഗസ്റ്റില്‍ മൂന്നാമത് ഒരുകുട്ടി കൂടി പിറന്നതോടെയാണ് ഇദ്ദേഹം അയോഗ്യനായത്. എന്നാല്‍, ആദ്യം ജനിച്ച കുട്ടിയ 1999 സെപ്റ്റംബറില്‍ തന്നെ ദത്തു നല്‍കിയിരുന്നുവെന്നും ഇതോടെ ഹിന്ദു അഡോപ്ഷന്‍ ആക്ട് പ്രകാരം കുട്ടിക്ക് യഥാര്‍ത്ഥ കുടുംബവുമായുള്ള ബന്ധം ഇല്ലാതായെന്നും മാജിയുടെ അഭിഭാഷകന്‍ വാദിച്ചു.

അങ്ങനെയെങ്കില്‍ ഒറ്റപ്രസവത്തില്‍ ഇരട്ടക്കുട്ടികളും മൂന്ന് കുട്ടികളുമൊക്കെ ജനിക്കുന്നത് സ്വാഭാവികമല്ലേയെന്നും അങ്ങനെ വന്നാല്‍ ഈ വിലക്ക് ബാധകമാകുമോ എന്നും അഭിഭാഷകന്‍ ചോദിച്ചു. എന്നാല്‍, നിയമത്തിന്റെ ഉദ്ദേശലക്ഷ്യം വ്യക്തമാണെന്നും രണ്ടു കുട്ടികള്‍ എന്ന നിയന്ത്രണം പഞ്ചായത്ത് അംഗങ്ങള്‍ക്ക് നിര്‍ബന്ധമായും ബാധകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Top