ഭക്ഷണം, ബലി ആവശ്യങ്ങള്‍ക്ക്​ മൃഗങ്ങളെ അറുക്കുന്നത്​ അനുവദനീയമാണെങ്കില്‍ കാലികളെ വില്‍ക്കുന്നത്​ പുതിയ നിയമപ്രകാരം കുറ്റകരമല്ല-സുപ്രീംകോടതി

ന്യൂഡല്‍ഹി:മദ്രാസ് ഹൈകോടതിയുടെ സ്റ്റേ ഉത്തരവ് തുടരാമെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കശാപ്പ് നിയന്ത്രണ നിയമത്തിലെ പൊരുത്തക്കേടുകള്‍ ചോദ്യംചെയ്ത് സുപ്രീംകോടതി. കേന്ദ്ര നിയമം ചോദ്യംചെയ്ത് വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹരജികള്‍ തീര്‍പ്പാക്കുകയായിരുന്നു കോടതി. ഭക്ഷണം, ബലി ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെ അറുക്കുന്നത് മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമ പ്രകാരം അനുവദനീയമാണെങ്കില്‍ അതേ ആവശ്യത്തിന് കാലികളെ വില്‍ക്കുന്നത് പുതിയ നിയമപ്രകാരം കുറ്റകരമാക്കുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു.

കേന്ദ്ര സര്‍ക്കാറിെന്‍റ കശാപ്പ് നിരോധനം റദ്ദാക്കിയ മദ്രാസ് ഹൈകോടതിയുടെ ഉത്തരവ് നിലനില്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മദ്രാസ് ഹൈകോടതിയുടെ ഉത്തരവില്‍ തങ്ങള്‍ ഇടപെടുന്നില്ല. കാലിയെ ചന്തയില്‍ വില്‍ക്കാന്‍ കൊണ്ടുവരുന്നയാള്‍ കശാപ്പിനല്ല കൊണ്ടുവരുന്നതെന്ന് എങ്ങനെയാണ് സത്യവാങ്മൂലം നല്‍കുക. അത് വ്യാപാര മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി വിലയിരുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top