മോദിക്ക് കനത്ത പ്രഹരം!! റാഫേൽ ബോംബ് !!!മോദിയുടെ നെഞ്ചിൽ സുപ്രീം കോടതിയുടെ റാഫേൽ പ്രഹരം.’മോഷ്ടിച്ച രേഖകൾ പരിഗണിക്കും’ അനിൽ അംബാനിക്കും വൻ തിരിച്ചടി, ഇടപാടിലേക്കുളള റിലയൻസിന്റെ വരവ് പരിശോധിക്കും!

ദില്ലി:ബിജെപി സർക്കാരിന് കനത്ത പ്രഹരം. മോദിയുടെ നെഞ്ചിൽ സുപ്രീം കോടതിയുടെ റാഫേൽ പ്രഹരം.’മോഷ്ടിച്ച രേഖകൾ പരിഗണിക്കും’ അനിൽ അംബാനിക്കും വൻ തിരിച്ചടിവന്നിരിക്കുന്നു , ഇടപാടിലേക്കുളള റിലയൻസിന്റെ വരവ് പരിശോധിക്കുമെന്ന് സുപ്രീം കോടതി .പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് മോദി സര്‍ക്കാരിന്റെ നെഞ്ചില്‍ സുപ്രീം കോടതി റാഫേല്‍ ബോംബിട്ടിരിക്കുന്നത്. റാഫേല്‍ കേസില്‍ സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കി എന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം ഇനി വിലപ്പോകില്ല. റാഫേല്‍ പുനപരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. മോഷ്ടിച്ച രേഖകൾ പരിഗണിക്കരുതെന്ന അറ്റോർണി ജനറലിന്റെ വാദവും തള്ളി. ഏകകണ്ഠമായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഡിസംബർ 14ലെ കോടതി ഉത്തരവിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ എന്നു പരിഗണിക്കുമെന്നു തീരുമാനിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. റഫാൽ കേസിൽ പ്രധാനമന്ത്രിയുടെ ഓഫിസ്‍ ഇടപെട്ടെന്നാണ് മുഖ്യ വെളിപ്പെടുത്തൽ. മൂന്നു രേഖകളാണ് തെളിവായി സമർപ്പിച്ചത്. റാഫേല്‍ ഇടപാടില്‍ നരേന്ദ്ര മോദി ഏറ്റവും അധികം പഴി കേട്ട അനില്‍ അംബാനിയുമായുളള കൂട്ടുകെട്ടും കോടതി പരിശോധിക്കും.

അംബാനിമാര്‍ക്ക് വേണ്ടിയാണ് നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നത് എന്നത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിരന്തരമായി ഉന്നയിക്കുന്ന ആരോപണമാണ്. രാജ്യത്തെ മോദി തന്റെ കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്ക് തീറെഴുതി കൊടുക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് ആരോപിച്ച് കൊണ്ടിരിക്കുന്നത്. റാഫേല്‍ കരാറില്‍ അഴിമതി നടത്തിയത് അനില്‍ അംബാനിക്ക് വേണ്ടിയാണെന്നും രാഹുല്‍ ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവര്‍ ഹാജരാക്കിയ റഫാല്‍ രേഖകളുടെ പകര്‍‌പ്പ് കോടതി പരിഗണിക്കരുതെന്നും പുനഃപരിശോധനാ ഹർജികളിൽനിന്ന് രേഖകൾ നീക്കം ചെയ്യണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ ആവശ്യം. ഔദ്യോഗിക രഹസ്യനിയമം, വിവരാവകാശനിയമം, തെളിവുനിയമം എന്നിവയിലെ വകുപ്പുകള്‍ പ്രതിരോധരേഖകള്‍‌ക്ക് സവിശേഷാധികാരം നല്‍കുന്നുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകൾ അതിന്റെ സൂക്ഷിപ്പുകാരനായ ഉദ്യോഗസ്ഥന്‍റെ അനുമതിയില്ലാതെ കോടതിക്ക് പരിഗണിക്കാനാകില്ല. വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍നിന്നു പ്രതിരോധ രേഖകളെ ഒഴിവാക്കിയിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചു.

എന്നാല്‍, കേന്ദ്രസർക്കാരിന്റെ വാദങ്ങൾ ദുരുദ്ദേശ്യത്തോടെയാണെന്നും പൊതുസമൂഹത്തിന്റെ മുന്നിലുള്ള രേഖകൾ കോടതിക്ക് എങ്ങനെ അവഗണിക്കാൻ കഴിയുമെന്നുമാണ് ഹര്‍ജിക്കാരുടെ ചോദ്യം. പാർലമെന്റ് വിവരാവകാശനിയമം കൊണ്ടുവന്നതു വിപ്ലവ നടപടിയായിരുന്നുവെന്നും അതില്‍നിന്ന് പിന്നാക്കം പോകാനാകില്ലെന്നും വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് കെ.എം.ജോസഫ് പ്രതികരിച്ചതു ശ്രദ്ധേയമാണ്.

Top