റാഫേൽ വാങ്ങിയത് നാരങ്ങ പിഴിയാനോ..? ട്രോളും വിമർശനവുമായി സോഷ്യൽ മീഡിയ

ഇന്ത്യയുടെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി വാങ്ങിയ റഫേൽ യുദ്ധവിമാനത്തിൻ്റെ പൂജ ചടങ്ങുകൾ സോഷ്യൽ മീഡിയിയിൽ വൻ വിമർശനം ഏറ്റുവാങ്ങുകയാണ്. വിമാനത്തിനടിയിൽ നാരങ്ങ വച്ചതിൻ്റെയും വിമാനത്തിൽ ഓം എന്നെഴുതി പൂക്കൾ അർപ്പിച്ചതിൻ്റെയും ഫോട്ടോകൾ പുറത്ത് വന്നതിന് പുറകേയാണ് ട്രോളന്മാർ പണി തുടങ്ങിയത്.

ട്രോളകുൾ മാത്രമല്ല ഈ പ്രവർത്തിയെ നിശിതമായി വിമർശിക്കുന്നവരും ഉണ്ട്. ജനാധിപത്യ സമൂഹത്തിനും ശാസ്ത്ര ചിന്തക്കും ഇടിവ് വരുത്തുന്ന ചടങ്ങുകളാണ് ഇവയെന്നതാണ് പ്രധാന വിമർശനം. ട്രോളന്മാർ ഇതിനെ സമീപിച്ചത് വേറൊരു വിധത്തിലാണ്. കോടികൾ നൽകി യുദ്ധവിമാനം വാങ്ങിയത് നാരങ്ങ പിഴിയാനാണോ എന്നുവരെയാണ് പോസ്റ്റുകളിൽ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ട്രോൾ ഇങ്ങനെയാണ്:-  റഫേല്‍ വിമാനത്തിന്റെ ടയറിനടിയില്‍ നാരങ്ങാ വെച്ചതിനെ പലരം ട്രോളുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ശാസ്ത്രീയമായ വശങ്ങള്‍ അറിയാതെ പലരും വിമര്‍ശിക്കുകയാണ്.നാരങ്ങയില്‍ സിട്രിക്ക് ആസിഡ് ഉണ്ട് എന്ന് അറിയില്ലേ ? ഈ സിട്രിക് ആസിഡ് ബാഷ്പത്തിന്റെ സാന്നിധ്യത്തില്‍ ടയറിലെ കാര്‍ബണുമായി പ്രവര്‍ത്തിക്കുന്നു. ആഡിഡിന്റെ സാന്നിധ്യത്തില്‍ ടയറിന്റെ പുറകിലത്തെ പാളി മാത്രം ചെറുതായി കരിയുന്നു. ട്രോളൻ പറയുന്നു. സിട്രിക് ആസിഡ് താരതമ്യേന ശക്തി കുറഞ്ഞ ആസിഡ് ആണെന്ന് അറിയാമല്ലോ. അതുകൊണ്ട് ടയര്‍ പൂര്‍ണമായി കത്തി പോവില്ല. ചെറുതായി കരിയുമ്പോള്‍ ടയറിന്റെ പുറംഭാഗം കുറച്ചുകൂടി പരുപരുത്തത് ആവും എന്ന് അറിയാമല്ലോ. പരുപരുത്ത ടയര്‍ കൂടുതല്‍ ഗ്രിപ്പ് നല്‍കും. ഇത് അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ആകാശത്തില്‍ കൂടി വിമാനം പറക്കുമ്പോള്‍ കാര്‍ മേഘത്തില്‍ നിന്നും ബാഷ്പം ലഭിക്കും. അങ്ങനെ ടയറില്‍ പറ്റിപ്പിടിച്ചിരിക്കുന്ന സിട്രിക് ആസിഡും ബാഷ്പവും ചേര്‍ന്ന് മുകളില്‍ പറഞ്ഞ പ്രവര്‍ത്തനം നടത്തുകയും ആകാശത്ത് പറക്കുമ്പോള്‍ വിമാനത്തിന്റെ ഗ്രിപ്പ് കൂടുകയും ചെയ്യുന്നു. ഇത്ര ശാസ്ത്രീയമായ കാര്യങ്ങളെ ട്രോളുന്നത് കഷ്ടമാണ്. താളിയോല ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയത് അറിയാത്തവരാണ് ഇതൊക്കെ ട്രോളുന്നത്. നാസ പോലും ഈ ശാസ്ത്ര സത്യത്തെ അംഗീകരിക്കുന്നില്ലേ ? ബ്രിട്ടീഷ് ഭരണകാലത്ത് നമ്മുടെ നാട്ടില്‍ നിന്നും കടത്തിയ താളിയോല ഗ്രന്ഥങ്ങളില്‍ നിന്നാണ് അവര്‍ക്ക് ഈ വിവരം കിട്ടിയിരിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണല്ലോ എന്നും ട്രോളൻ പറയുന്നത്. ഇനി വിമാനത്തിന്റെ പുറത്ത് ഓം എന്ന് എഴുതിയതിനെ ട്രോളുന്നവരോട്,വളരെ വേഗതയില്‍ പറക്കുമ്പോള്‍ എന്ത് ശബ്ദം ആണ് നമ്മള്‍ കേള്‍ക്കുന്നത് ?’ശൂ…’ എന്ന ശബ്ദം. മലയാളത്തിലെ ശൂ ഏക ശാസ്ത്രീയ ഭാഷയായ സംസ്‌കൃതത്തില്‍ എത്തുമ്പോള്‍ ഓം എന്നാകും എന്ന രഹസ്യവും ആര്‍ക്കും അറിയില്ല. അതായത് ഓം എന്നെഴുതുമ്പോള്‍ വേഗത കൂടും എന്ന് ചുരുക്കം. ഈ ഓം ഇലക്ട്രിക്കല്‍ റെസിസ്റ്റന്‍സിന്റെ ചിഹ്നമായി ഉപയോഗിക്കുന്നതും മറ്റൊന്നും കൊണ്ടല്ല എന്ന് വളരെ വൈകാതെ പുറത്തറിയും. ഇന്ന് ട്രോളുന്നവര്‍ അന്ന് എന്തു പറയുമെന്ന് അറിയണമല്ലോ !ഇനി മഞ്ഞപ്പൂവ് വച്ചതിനെ കുറിച്ച്,ഒരു മുറിവുണ്ടായാല്‍ കാപ്പിപ്പൊടിയോ മഞ്ഞള്‍പൊടിയോ ഇടുന്നത് കണ്ടിട്ടില്ലേ ? അതിനു വേണ്ടി തന്നെയാണ് ഇത്. മേഘങ്ങള്‍ക്കിടയില്‍ ഇടിമിന്നല്‍ മൂലം പരിക്കു പറ്റിയാല്‍ പുറത്തിറങ്ങി ഇതൊന്നും ചെയ്യാന്‍ സാധിക്കണം എന്ന് നിര്‍ബന്ധമില്ല.ഇത്രയും ശാസ്ത്രീയമായി ജി ചെയ്ത കാര്യങ്ങളെ വച്ചുകൊണ്ട് മിത്രങ്ങളെ ട്രോളണോ ???

Top