മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചതുകൊണ്ട് സിനിമ പ്രദര്‍ശിപ്പിക്കാനാവില്ല: സുരഭിയുടെ പ്രതികരണം അറിവില്ലായ്മ കൊണ്ട്; കമല്‍

തിരുവനന്തപുരം :മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചതുകൊണ്ട് സിനിമ പ്രദര്‍ശിപ്പിക്കാനാവില്ലെന്നും സുരഭിയുടെ പ്രതികരണം അറിവില്ലായ്മ കൊന്റാണെന്നും അക്കാദമി ചെയര്‍മാന്‍ കമല്‍ പ്രതികരിച്ചു .രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക തന്നെ ക്ഷണിച്ചില്ലെന്ന് പരാതിപ്പെട്ട നടിക്ക് മറുപടിയുമായിട്ടാണ് ചലച്ചിത്ര കമല്‍ രംഗത്ത് വന്നത് . സുരഭിയുടെ പ്രതികരണം അറിവില്ലായ്മ കൊണ്ടായിരിക്കും. ഐഎഫ്എഫ്‌കെ വേദികളില്‍ ദേശീയ ആവാര്‍ഡ് ജേതാക്കളെ ആദരിക്കാറില്ലെന്നും സുരഭിയെ മാത്രമായി ക്ഷണിക്കാനാവില്ലെന്നും കമല്‍ പറയുന്നു. മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചതുകൊണ്ട് വേദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കാനാവില്ലെന്നും കമല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡെലിഗേറ്റ് പാസ് ഓണ്‍ലൈനില്‍ എടുക്കാന്‍ കഴിയാതിരുന്ന സുരഭി അക്കാദമിയില്‍ വിളിച്ച് മണിയന്‍ പിള്ള രാജുവിനോട് കാര്യം പറഞ്ഞിരുന്നു. ദേശീയ അവാര്‍ഡ് ലഭിച്ച നടിയായതുകൊണ്ട് പാസ് കിട്ടുമെന്നും, അക്കാദമി ചെയര്‍മാനായ കമലിനെ വിവരം അറിച്ചാല്‍ മതിയെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് കമലുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ എര്‍പ്പാടാക്കാം എന്നാണ് മറുപടി പറഞ്ഞത്. പിന്നീട് അദ്ദേഹം വിളിച്ചിട്ടുമില്ല എന്നാണ് സുരഭി പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുരഭിയുടെ വാക്കുകള്‍:

ജോലി തിരക്ക് പോയിട്ട്, ജോലി തന്നെ കുറവായ ഒരു സമയമാണ്. സിനിമ കാണാമല്ലോ എന്ന് കരുതി ഓണ്‍ലൈന്‍ ആയി പാസ്സിന് ശ്രമിച്ചു, പരാജയപ്പെട്ടു. മണിയന്‍ പിള്ള രാജു ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ ദേശീയ അവാര്‍ഡ് കിട്ടിയ ഒരു നടിയല്ലേ നീ, കമലിനെ വിളിച്ചു പറയൂ, ഒരു പാസ് തരാന്‍ എന്ന് പറഞ്ഞതനുസരിച്ച് ഞാന്‍ അദ്ദേഹത്തിനെ വിളിച്ചു. കമല്‍ സര്‍ ഉടനെ തന്നെ അത് ഏര്‍പ്പാടാക്കാം എന്നും അക്കാദമിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ടു വിളിക്കും എന്നും പറഞ്ഞു. ഇത് വരെ ആരും വിളിച്ചില്ല.surabhi-mohanlal

ഡിസംബര്‍ 12ന് തിരുവനന്തപുരത്ത് പോകുന്നുണ്ട്. സുഹൃത്തുക്കളുടെ നിര്‍ബന്ധം കാരണം, ‘മിന്നാമിനുങ്ങ്’ എന്ന ചിത്രം മേളയ്ക്ക് സമാന്തരമായി അവിടെ സ്‌ക്രീന്‍ ചെയ്യുന്നുണ്ട്. അതില്‍ പങ്കെടുക്കാനാണ് പോകുന്നത്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആ ചിത്രം ഇല്ല. എടുക്കാതിരിക്കാന്‍ ഒരു പാട് കാരണങ്ങളും കാണും. പക്ഷെ വേണമെങ്കില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ ഒരു കാരണം ഉണ്ടായിരുന്നു, കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം കേരളത്തിലേക്ക് കൊണ്ട് വന്ന ഒരു സിനിമയാണ് എന്നുള്ളത് കൊണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തില്‍ അതൊന്നു കാണിക്കാമായിരുന്നു. ആള്‍ക്കാര്‍ അതിനെ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യട്ടെ. കേരളത്തിന് അറുപതു വയസ്സായി, മലയാള സിനിമയ്ക്ക് തൊണ്ണൂറും. ചരിത്രം എവിടെയെങ്കിലും എന്നെയും ആ സിനിമയെയും രേഖപ്പെടുത്തണമല്ലോ.

‘അവള്‍ക്കൊപ്പം’ എന്ന് ഉറക്കെ വിളിച്ചു പറയുന്നവരാണ് മേളയില്‍ ആകമാനം. അവര്‍ക്ക് ഒപ്പം നില്‍ക്കുന്ന ‘അവളാ’ കാന്‍ ഇനി എനിക്ക് എത്ര കാലം, ദൂരം? അവര്‍ ചേര്‍ത്ത് പിടിക്കുന്ന ചില നടിമാരില്‍ ആര്‍ക്കെങ്കിലുമാണ് ഈ പുരസ്‌കാരം കിട്ടിയിരുന്നതെങ്കില്‍ ഇങ്ങനെയാകുമോ മേള അത് ആഘോഷിക്കുന്നത്? കേന്ദ്രത്തിനാണല്ലോ ഞാന്‍ മികച്ച നടി, കേരളത്തില്‍ എനിക്ക് ജൂറി പരാമര്‍ശം മാത്രമല്ലേയുള്ളൂ, അത് ഞാന്‍ മറന്നു പോയി.

ദേശീയ അവാര്‍ഡ് കിട്ടിയ സമയത്ത് വനിതാ കളക്ടീവിലേക്ക് എന്നെ ചേര്‍ത്തിരുന്നു. എന്റെ അറിവില്‍,അതിലെ രണ്ടോ മൂന്നോ പേരുണ്ട് മേളയുടെ സംഘാടനത്തില്‍. അവര്‍ എന്റെ കാര്യം അവിടെ ചൂണ്ടി കാണിച്ചോ എന്നറിയില്ല. ഇത്തരത്തില്‍ ഇരയാക്കപെടുന്നവര്‍ക്ക് വേണ്ടി ഇനി പുതിയൊരു സംഘടന വേണ്ടി വരുമോ?..‘കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്‍കുഞ്ഞ് എന്നാണല്ലോ. മേളയ്ക്ക് വേണ്ടെങ്കിലും എനിക്ക് എന്റെ സിനിമയെ തള്ളി പറയാന്‍ പറ്റിലല്ലോ. അത് കൊണ്ട് ഞാനും തിരുവനന്തപുരത്തേക്ക് തന്നെ. രാജ്യാന്തര ചലച്ചിത്ര മേളയുടെ പാസെങ്കിലും കിട്ടുമായിരുക്കും.

Top