കേന്ദ്രസർക്കാരിന്റെ സുവിധ പാഡ് വിപണിയിൽ. രണ്ടര രൂപയാണ് പാഡിന്റെ വില. പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജനയ്ക്കു കീഴിൽ ആണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. നാപ്കിനുകൾ രാജ്യത്തെ 3200 ജൻ ഔഷധികേന്ദ്രങ്ങൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും. അന്തരീക്ഷ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ നശിക്കുന്നതിനാൽ പരിസ്ഥിതി സൗഹൃദവുമാണ്.
രാജ്യത്ത് ഇതാദ്യമായാണ് സമ്പൂർണ പരിസ്ഥിതി സൗഹൃദ നാപ്കിൻ വിപണിയിലിറങ്ങുന്നത്.
Tags: suvitha pad


