തുടരന്വേഷണം പ്രഖ്യാപിച്ചത് ബാര്‍ കോഴയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍: കൊടിയേരി

പത്തനംതിട്ട: ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് തുടരന്വേഷണം പ്രഖ്യാപിച്ചത് ബാര്‍ കോഴ കേസില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍.വൈകിയാണെങ്കിലും സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. തുടരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണെന്ന് നേരത്തെ തന്നെ കോടതിയില്‍ വ്യക്തമാക്കാമായിരുന്നു.പക്ഷെ അപ്പോഴൊന്നും അതു ചെയ്യാതെ ഇന്ന് തിടുക്കത്തില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത് ബാര്‍ കോഴ മറയ്ക്കാനാണെന്ന് കൊടിയേരി പറഞ്ഞു.
തുടരന്വേഷണത്തില്‍ കൊടിയേരിക്ക് പരാതിയുണ്ടെങ്കില്‍ വി.എസിനോട് പറയണമെന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു.ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തന്നെയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Top