തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി-ബിജെപി സഖ്യമായി മത്സരിക്കുമെന്നു മുരളീധരന്‍

തിരുവനന്തപുരം:അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി – എസ്എന്‍ഡിപി യോഗം ഒരുമിച്ച് മത്സരിക്കും. എസ്എന്‍ഡിപി സ്ഥാനാര്‍ഥികള്‍ താമര ചിഹ്നത്തില്‍ മത്സരിക്കണമെന്നില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്‍ പറഞ്ഞു.

സീറ്റ് വിഭജനകാര്യങ്ങള്‍ താഴേത്തട്ടില്‍ തീരുമാനിക്കും. കഴിഞ്ഞ തവണ ആകെ 7000 സീറ്റുകളില്‍ മാത്രമായിരുന്നു ബിജെപി മത്സരിച്ചത്. ഇത്തവണ ബിജെപി സഖ്യം മുഴുവന്‍ സീറ്റിലും മത്സരിക്കും. കോര്‍പ്പറേഷന്‍ – ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ 9നു തെരഞ്ഞെടുപ്പ് കമ്മിറ്റി ചേരുമെന്നും മുരളീധരന്‍ പറഞ്ഞു.

Top