സ്വപ്‌നയും സംഘവും കാട്ടിയ അമിതാവേശം കുടുക്കിലാക്കി..സ്വ​പ്ന റാ​ണി കേ​ര​ള​ത്തി​ൽ ഇ​രു​ന്നാ​ൽ മ​തി, ഗ​ൾ​ഫി​ലെ മ​രു​ഭൂ​മി​യി​ൽ വ​രെ എ​ന്തും അ​റേ​ഞ്ച് ചെ​യ്യാ​ൻ ക​ഴി​യും.

കൊച്ചി:കേ​ര​ള​ത്തി​ലും ഗ​ൾ​ഫി​ലും ഏ​തു കാ​ര്യ​വും ന​ട​ത്തി​യെ​ടു​ക്കാ​നു​ള്ള സു​ഹൃ​ദ് വ​ല​യ​വും ബ​ന്ധ​ങ്ങ​ളും സ​ന്പ​ത്തും ഇ​വ​ർ നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട് സ്വപ്‌ന സുരേഷ് . സ്വ​പ്ന കേ​ര​ള​ത്തി​ൽ ഇ​രു​ന്നാ​ൽ മ​തി, ഗ​ൾ​ഫി​ലെ മ​രു​ഭൂ​മി​യി​ൽ വ​രെ എ​ന്തും അ​റേ​ഞ്ച് ചെ​യ്യാ​ൻ ക​ഴി​യും എന്നുമാണ് റിപ്പോർട്ട് .അ​ത്ര​യ്ക്കാ​യി​രു​ന്നു സ്വാ​ധീ​ന​ശേ​ഷി​യും ബ​ന്ധ​ങ്ങ​ളും സ​ഹാ​യി​ക​ളും. കേ​ര​ള​ത്തി​ലെ ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്‌​ട്രീ​യ​ക്കാ​രു​മൊ​ക്കെ സ്വ​പ്ന​യു​ടെ ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ ആ​സ്വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഗ​ൾ​ഫി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ.

കേ​ര​ള​ത്തി​ല്‍​നി​ന്നു ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ദു​ബാ​യി​യി​ലേ​ക്കു പോ​കു​മ്പോ​ള്‍ ഇ​വി​ടെ ഇ​രു​ന്നു​കൊ​ണ്ട് അ​വി​ടെ ആ​ഡം​ബ​ര സം​വി​ധാ​ന​ങ്ങ​ള്‍ സ്വ​പ്ന ഒ​രു​ക്കി​ന​ൽ​കി​യി​രു​ന്നു.മ​രു​ഭൂ​മി​യി​ല്‍ അ​തീ​വ ര​ഹ​സ്യ​മാ​യി ഡെ​സെ​ര്‍​ട്ടി സ​ഫാ​രി​യും ബെ​ല്ലി ഡാ​ന്‍​സു​മു​ള്‍​പ്പെ​ടെ ഒ​രു​ക്കാ​നും ഇ​വ​ര്‍​ക്കു സാ​ധി​ച്ചി​രു​ന്ന​താ​യി ദു​ബാ​യി​യി​ല്‍​നി​ന്നു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ പ​റ​യു​ന്നു.

അതേസമയം കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണ്ണംകടത്തിയ അതിബുദ്ധിമാന്മാരെ കുടുക്കിയത് കസ്റ്റംസിന്റെ കൂര്‍മ്മബുദ്ധി. ബാഗേജ് കസ്റ്റംസ് പിടിച്ചെടുത്തപ്പോള്‍ മുതല്‍ സ്വപ്‌നയും സംഘവും കാണിച്ച അതിബുദ്ധിയാണ് ഇവരെ കുടുക്കിയത്. ബാഗേജ് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നിലക്കാത്ത ഫോണ്‍കോളുകള്‍. ഉന്നതരുടെ ഫോണ്‍കോളുകള്‍ വേറെയും. ഇതിന് മുന്‍പും കോണ്‌ലേറ്റിലേക്കുള്ള പാഴ്‌സലുകള്‍ പലതവണ എത്തിയിട്ടുമ്ട് എന്നാല്‍ അപ്പോഴൊന്നും ഇല്ലാതിരുന്ന ഫോണ്‍കോളുകള്‍ താല്‍പര്യം ഇത് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ സംശയം ഉണ്ടാക്കി. ഈ സംശയമാണ് രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്ത് പിടികൂടുന്നതിന് സഹായിച്ചത്.

ബാഗേജിന്റെ കാര്യത്തില്‍ കാണിച്ച അമിത താല്‍പര്യമാണു സരിത്തിനും സ്വപ്നയ്ക്കും വിനയായത്. ബാഗേജ് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സരിത് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചിരുന്നു. സുമിത് കുമാര്‍ ഒഴിച്ചുള്ള ഉദ്യോഗസ്ഥരെ സ്വപ്നയും വിളിച്ചു. കോണ്‍സുലേറ്റ് ജീവനക്കാര്‍ എന്ന നിലയിലാണു 2 പേരും കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചത്. കോണ്‍സുലേറ്റിലേക്കുള്ള ബാഗേജ് എന്ന നിലയില്‍, പെട്ടെന്നു വിട്ടുകൊടുക്കണമെന്നായിരുന്നു ആവശ്യം. ഇവരുടെ അമിത താല്‍പര്യവും ബാഗേജില്‍ വിലപിടിപ്പുള്ള സാധനമുണ്ടെന്ന തരത്തില്‍ നടത്തിയ പരാമര്‍ശങ്ങളുമാണ് അന്വേഷണം ഇരുവരിലേക്കും നീളാന്‍ ഇടയാക്കിയതെന്നു സുമിത്കുമാര്‍ പറഞ്ഞു.

പിന്നീട് ഏറെ മുന്‍കരതലോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്. എല്ലാം വളരെ തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്തു. നയതന്ത്ര ബാഗേജ് ആയതിനാല്‍, തടഞ്ഞുവയ്ക്കാനും തുറന്നു പരിശോധിക്കാനും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കൂടിയേ തീരൂ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇതിന് അനുമതി തേടാന്‍ കഴിയില്ല. ബാഗേജ് തിരിച്ചയക്കണമെന്ന ആവശ്യം ഇതിനിടെ ഉയര്‍ന്നു. ബാഗേജ് ഏറ്റുവാങ്ങുന്നതിനു കോണ്‍സുലേറ്റ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥ മാതൃകയില്‍ അല്ലാത്തതും ഒപ്പ് മാറിയതും ശ്രദ്ധയില്‍ പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അനുമതി തേടുകയായിരുന്നു. 2 ദിവസത്തിനകം അനുമതി ലഭിച്ചതും നേട്ടമായി. കൊച്ചിയില്‍ നിന്ന് 2 ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്കയച്ച് കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണു ബാഗേജ് പരിശോധിച്ചത്. ഇതോടെയാണ് സ്വര്‍ണ്ണക്കടത്തിന്റെ പുതിയ രൂപം പുറത്ത് വന്നത്.

ബാഗ് പിടിച്ചെടുത്തത് മുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ഏറെയായിരുന്നു. ബാഗ് വിട്ടുകിട്ടുന്നതിന് ഉന്നതങ്ങളില്‍ നിന്ന് വിളി വന്നു. നിലയ്ക്കാത്ത ഫോണ്‍ കോളുകള്‍. സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലായിരുന്നു ഉദ്യോഗസ്ഥര്‍. എന്നാല്‍ ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും മുന്‍പില്‍ വഴങ്ങാതെ ഉദ്യോഗസ്ഥര്‍ ഉറച്ച് നിന്നതോടെയാണ് രാജ്യംകണ്ട ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് പുറത്ത് വന്നത്. കോടാനുകോടികളുടെ സ്വര്‍ണ്ണക്കടത്ത് കോണ്‍സുലേറ്റ് ബാഗേജ് വഴി കടത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വന്ന പാഴ്‌സലുകളെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുമ്പോള്‍ രാജ്യം ഞെട്ടുന്ന സ്വര്‍ണ്ണക്കടത്തിന്റെ വിവരങ്ങള്‍ പുറത്ത് വരും.

സ്വര്‍ണ്ണക്കടത്തില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍. സ്വപ്‌നയുടെ സുഹൃത്ത് സന്ദീപിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് സൂചന. സ്വര്‍ണ്ണക്കടത്തില്‍ കാരിയറായി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് വിവരം. സ്വ്പ്‌നയിലും സരിത്തിലും സന്ദീപിലും അവസാനിക്കാതെ സ്വര്‍ണ്ണക്കടത്തിലെ കണ്ണികള്‍ നീളുന്നു. കണ്ണികള്‍ നീളുന്ന ചങ്ങലയാണ് സ്വര്‍ണ്ണക്കടത്ത്. കണ്ണികളെല്ലാം വലയിലാകുമ്പോള്‍ പല ഉന്നതന്മാരുടേയും മാന്യതയുടെ മുഖംമൂടി അഴിയും.

Top