തിരുവനന്തപുരം : വലിയ സുഖ സൗകര്യങ്ങളാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ സ്വപ്‌ന അനുഭവിക്കുന്നത്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സുഖവാസംഎയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസിൽ ഒൻപത് ദിവസങ്ങൾക്ക് മുൻപാണ് സ്വപ്നയെ ക്രൈംബ്രാഞ്ച് അട്ടക്കുളങ്ങര സബ് ജയിലിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.
ഉറങ്ങാനും, വിശ്രമിക്കാനും എസി സൗകര്യത്തോട് കൂടിയ മുറിയാണ് സ്വപ്‌നയ്ക്ക് നൽകിയിരിക്കുന്നത്. ഇതിൽ കട്ടിലും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ട് വനിതാ പോലീസുകാരുടെ കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളിൽ നിന്നും ഇഷ്ട ഭക്ഷണമാണ് സ്വപ്‌നയ്ക്ക് നൽകുന്നത്. ജയിലിലാണെങ്കിൽ വൈകീട്ട് നാല് മണിയ്ക്ക് മുൻപ് ഭക്ഷണം വാങ്ങി സെല്ലിൽ കയറണം.
എസി സൗകര്യത്തോട് കൂടിയ മുറിയിലാണ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ. സ്വപ്നയെ തെളിവെടുപ്പിന് വിവിധയിടങ്ങളിൽ കൊണ്ടുപേകേണ്ടതുണ്ടെന്ന് കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. എന്നാൽ എന്നാൽ രണ്ട് ദിവസം മാത്രമാണ് സ്വപ്‌നയുമായി അന്വേഷണ സംഘം പുറത്തേക്ക് പോയതെന്നാണ് റിപ്പോർട്ടുകൾ. എയർ ഇന്ത്യ ജീവനക്കാരിയായിരുന്നപ്പോൾ സഹപ്രവർത്തകനായ എൽഎസ് സിബുവിനെതിരെയാണ് സ്വപ്ന വ്യാജ പീഡന പരാതി ചമച്ചത്. സംഭവത്തിൽ ഇവർ രണ്ടാം പ്രതിയാണ്. അതേസമയം സ്വപ്‌നയുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും.