കൊച്ചി: സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തില്‍ സമഗ്ര അഴിച്ചുപണി. രൂപതയുടെ സഹായ മെത്രാന് സെബാസ്റ്റിയന് എടയന്ത്രത്തിന് കൂടുതല്‍ അധികാരം നല്കി. അതിരൂപതയുടെ ഭരണ ചുമതലകള്‍ ഇനി എടയന്ത്രത്ത് നിര്‍വഹിക്കും. അഴിച്ചുപണിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പക്ഷത്തിനാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. അദ്ദേഹത്തിനൊപ്പം നിന്ന പല വൈദികര്‍ക്കും സ്ഥാനം നഷ്ടപ്പെടുകയോ സ്ഥലം മാറ്റപ്പെടുകയോ ചെയ്തു.ആരോപണവിധേയരില്‍ ഏറ്റവും പ്രധാനിയായ ഫാ. ജോഷി പുതുവയെ സ്ഥലം മാറ്റി. അതേസമയം, ഭൂമികച്ചവട വിവാദം പരിഹരിക്കാന്‍ അധികാര കൈമാറ്റവും നടന്നു. ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അതിരൂപത അഡ്മിനിസ്ട്രേറ്ററാകും. അതിരൂപതയുടെ സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങി കടബാധ്യത തീര്‍ക്കാനാണ് എടയന്ത്രത്തിന്റെ തീരുമാനം.
കര്‍ദിനാള്‍ ഹൗസില്‍ നിന്ന് കൊച്ചിന് യൂണിവേഴ്സിറ്റി പള്ളിയുടെ വികാരിയായാണ് പുതുവയെ മാറ്റിയത്. സാമ്പത്തിക ഇടപാടിന്റെ ചുമതല വഹിച്ചിരുന്നത് ജോഷി പുതുവയാണ്. ഭൂമി ഇടപാടില്‍ ആരോപണവിധേയനായ ഫാ. സെബാസ്റ്റിയന് വടക്കുമ്പാടിന് വിശ്രമജീവിതം നിര്‍ദ്ദേശിച്ചു. കര്‍ദിനാള്‍ പക്ഷത്തിന്റെ സ്വാധീനം കുറയ്ക്കുകയും എതിര്‍പക്ഷത്തിലേക്ക് കൂടുതല്‍ അധികാരങ്ങള്‍ വന്നു ചേരുകയും ചെയ്യുന്ന അഴിച്ചുപണിയാണ് നടന്നിരിക്കുന്നത്.
ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ അന്വേഷണ റിപ്പോര്‍ട്ട് കൊണ്ടുവന്ന സമിതിയുടെ അധ്യക്ഷന്‍ ബെന്നി മാറാംപറമ്പിലിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചു. ഭാരത് മാതാ കോളജിന്റെ പ്രിന്‍സിപ്പലായിരുന്ന മാറാംപറമ്പിലിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി എന്‍എഡി പള്ളിയുടെ വികാരി മാത്രമാക്കി മാറ്റി ചുമതല ചുരുക്കി. മാറാംപറമ്പില് ഉള്‍പ്പെടെ എഴുപതോളം വൈദികര്‍ക്കെതിരെയാണ് നടപടി. മാറാംപറമ്പില് മാറ്റം ചോദിച്ചു വാങ്ങുകയായിരുന്നു.
മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിക്കച്ചവട വിവാദം അധികാരകൈമാറ്റത്തിലൂടെ അവസാനിപ്പിക്കുന്നു എന്ന സൂചനയാണ് ഇന്ന് പുറത്തിറങ്ങിയ സംയുക്ത ഇടയലേഖനം നല്‍കുന്നത്. അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി പ്രോട്ടോസിഞ്ജൂലസും സഹായമെത്രാനുമായ സെബാസ്റ്റിയന് എടയന്ത്രത്തിനെ നിയമിച്ചതായി ഇടയലേഖനത്തില്‍ കര്‍ദിനാള്‍ വ്യക്തമാക്കുന്നു. ഭൂമിക്കച്ചവടത്തില്‍ പിഴവും സാമ്പത്തിക നഷ്ടവും ഉണ്ടായതായി സമ്മതിക്കുന്ന ഇടയലേഖനം പ്രശ്നം പരിഹരിക്കാന്‍ ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നടപടികള്‍ സ്വീകരിക്കുമെന്നും പറയുന്നു. മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിക്കച്ചവട വിവാദം അധികാരകൈമാറ്റത്തിലൂടെ അവസാനിപ്പിക്കുന്നു എന്ന സൂചനയാണ് ഇന്ന് പുറത്തിറങ്ങിയ സംയുക്ത ഇടയലേഖനം നല്‍കുന്നത്. അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി പ്രോട്ടോസിഞ്ജൂലസും സഹായമെത്രാനുമായ സെബാസ്റ്റിയന് എടയന്ത്രത്തിനെ നിയമിച്ചതായി ഇടയലേഖനത്തില്‍ കര്‍ദിനാള്‍ വ്യക്തമാക്കുന്നു. ഭൂമിക്കച്ചവടത്തില്‍ പിഴവും സാമ്പത്തിക നഷ്ടവും ഉണ്ടായതായി സമ്മതിക്കുന്ന ഇടയലേഖനം പ്രശ്നം പരിഹരിക്കാന്‍ ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നടപടികള്‍ സ്വീകരിക്കുമെന്നും പറയുന്നു.