കോഴിക്കോട് നസീമ ടീച്ചര്‍ പണികൊടുക്കും,ഉറച്ച സീറ്റ് ലീഗ് വിട്ടുതരുന്നുമില്ല,സിദ്ധിക് ഒറ്റപ്പാലത്തേക്ക് വണ്ടികയറുന്നു.

കോഴിക്കോട്:നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരക്ഷിത മണ്ഡലം തേടി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ ടി സിദ്ധിക് ജില്ല വിടുന്നു.കോഴിക്കോട് ജില്ലയില്‍ മത്സരിക്കാന്‍ പറ്റിയ മണ്ഡലമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എ ഗ്രൂപ്പ് നേതാവ് ഒരു ജില്ലക്കപ്പുരം പാലക്കാട്ടേക്ക് വണ്ടി കയറുന്നത്.ജില്ലയില്‍ ഇടതിന്റെ ചുവപ്പന്‍ കോട്ടയായ ഒറ്റപ്പാലത്ത് സിദ്ധിക് മത്സരിക്കുമെന്ന് ഏതാണ്ട് ധാരണയായതായാണ് വിവരം.സിദ്ധിക് മത്സരിച്ചാല്‍ എവിടെയാണെങ്കിലും താനും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ടാകുമെന്ന് മുന്‍ഭാര്യ നസീമ ടീച്ചറും പ്രഖ്യാപിച്ചിട്ടുണ്ട്.കോഴിക്കോട് ജില്ലയില്‍ തന്റെതലാഖ് വിവാദം ഉള്‍പ്പെടെ ചര്‍ച്ചയാകുമെന്ന് കണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായ സിദ്ധിക് മണ്ഡലം തേടി ജില്ല വിടുന്നതെന്നാണ് സൂചന.t siddikh naseema

നേരത്തെ തിരുവമ്പാടിയിലോ,കുന്നമംഗലത്തോ സിദ്ധിക് മത്സരിക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തു വന്നിരുന്നു.എന്നാല്‍ രണ്ട് മണ്ഡലങ്ങളും ലീഗ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല.ഇതോടെ കോഴിക്കോട് ജില്ലയില്‍ മത്സരിക്കാന്‍ സുരക്ഷിത മണ്ഡലം അദ്ധേഹത്തിനില്ലാതായി.ഇതോടെയാണ് ജയസാധ്യത കുറവാണെങ്കിലും വള്ളുവനാടന്‍ ഗ്രാമഭംഗി നിറഞ്ഞ ഒറ്റപ്പാലം മണ്ഡലത്തിലേക്ക് ചുവടുമാറ്റാന്‍ സിദ്ധികിനെ പ്രേരിപ്പിച്ചതത്രെ,ഒറ്റപ്പാലത്തേക്ക് സിദ്ധികിന്റെ തന്നെ ഗ്രൂപ്പുകാരനായ മുതിര്‍ന്ന കെപിസിസി സെക്രട്ടറി പിജെ പൗലോസ്,ഐ ഗ്രൂപ്പിലെ ഡിസിസി സെക്രട്ടറി സത്യന്‍ പെരുമ്പറക്കോട് എന്നിവരെയാണ് പ്രധാനമായും പരിഗണിച്ചിരുന്നത്.T Siddik and Naseema
നിലവില്‍ സിപിഎം എംഎല്‍എ  പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി കോണ്‍ഗ്രസ്സില്‍ വലിയ പിടിവലി ഇല്ല.സീറ്റ് കിട്ടിയാല്‍ ഒന്ന് പയറ്റി നോക്കാം എന്നാണ് പല നേതാക്കളും ഇപ്പോഴും പറയുന്നത്.അത് കൊണ്ട് ഒറ്റപ്പാലം തന്നെ പിടിക്കാമെന്ന് സിദ്ധിക് തീരുമാനിക്കുകയായിരുന്നു.ജില്ലയിലെ നേതാക്കളുമായി സിദ്ധിക് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.കഴിഞ്ഞ തവണ സിപിഎം 15,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ഈ മണ്ഡലത്തില്‍ നേടിയത്.ഹംസയേക്കാല്‍ ഭൂരിപക്ഷം എംബി രാജേഷിന് പാര്‍ലമെന്റിലേക്കും ഒറ്റപ്പാലം നല്‍കി.ഒടുവിലത്തെ തദ്ധേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും ഇടതു ചെങ്കൊടിക്ക് കാര്യമായ കോട്ടമൊന്നും പറ്റിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ തനിക്കുള്ള് ഇമേജ് ഒന്ന് കൊണ്ട് എല്ലാം മറികടക്കാം എന്ന ഉറച്ച വിശ്വസത്തിലാണ് ഈ യുവനേതാവ്.പക്ഷേ കണക്കുകളിലെ കളിയേക്കാള്‍ നസീമ ടീച്ചറെ തടയിടാനായില്ലെങ്കില്‍ സിദ്ധികിന് അത് വലിയ ദോഷം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.മണ്ഡലത്തില്‍ ഹംസ രണ്ട് ടേം പൂര്‍ത്തീകരിച്ച് കഴിഞ്ഞിട്ടുണ്ട്.ആര് മത്സരിച്ചാലും ഒറ്റപ്പാലം തങ്ങളുടെ പൊന്നാപുരം കോട്ട തന്നെയാണെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.എംബി രാജേഷിനും,തദ്ധേശ തിരഞ്ഞെടുപ്പിലും കിട്ടിയ ഭൂരിപക്ഷം ഉറച്ച മണ്ഡലമാണ് തങ്ങളൂടേതെന്നതിന്റെ തെളിവായി അവര്‍ ഉയര്‍ത്തി കാണിക്കുന്നുമുണ്ട്.രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ മത്സരത്തിന്റെ കൂടുതല്‍ ചിത്രം വ്യക്തമാകുമെന്നാണ് കണക്കുകൂട്ടുന്നത്.

Top