ബാഡ് ടച്ച് പഠിപ്പിച്ചപ്പോൾ കുട്ടികൾ അദ്ധ്യാപകന്‍റെ പേര് പറഞ്ഞു!!! അറസ്റ്റിലായതിന് പിന്നാലെ ഞെട്ടിക്കുന്ന സംഭവങ്ങള്‍

ഏഴാം ക്ലാസില്‍ പഠിക്കുന്ന 29 വിദ്യാര്‍ഥിനികളെ മോശമായി സ്പര്‍ശിച്ചെന്ന പരാതിയില്‍ യുപി സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. അറസ്റ്റിലായ കോഴിക്കോട് സ്വദേശിയായ അധ്യാപകനെ കോടതി റിമാന്‍ഡ് ചെയ്തു. എന്നാല്‍ അധ്യാപകന്‍ ദുരുദ്ദേശത്തോടെ തങ്ങളുടെ ദേഹത്ത് തൊട്ടിട്ടില്ലെന്നും തങ്ങള്‍ പറഞ്ഞത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തെറ്റിദ്ധരിച്ചതാണെന്നും വ്യക്തമാക്കി കൊണ്ട് വിദ്യാര്‍ഥികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് അംഗത്തിനു മുമ്പാകെ ഹാജരായി.

അധ്യാപകനെതിരെ പോലീസിനു മൊഴി നല്‍കാനും വിദ്യാര്‍ഥികള്‍ തയാറായില്ല. കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിനിടയിലാണ് സംഭവങ്ങളുടെ തുടക്കം.”ബാഡ് ടച്ച് ഗുഡ് ടച്ച് ‘ എന്നതായിരുന്നു വിഷയം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൈകള്‍ ഉള്‍പ്പെടെ ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ തൊട്ടാല്‍ ബാഡ് ടച്ച് ആകും എന്ന് കൗണ്‍സിലിംഗ് നടത്തുന്നവര്‍ വിശദീകരിച്ചപ്പോഴാണ് 29 വിദ്യാര്‍ഥിനികള്‍ ബാഡ് ടച്ച് സംബന്ധിച്ച് അധ്യാപകനെതിരെ മൊഴി നല്‍കിയത്. ഇത് രേഖപ്പെടുത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മൊഴി ധര്‍മ്മടം പോലീസിന് കൈമാറുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയമായിരുന്നു.

അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെയാണ് കുട്ടികളും രക്ഷിതാക്കളും ധര്‍മ സംഘടത്തിലായത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികള്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണെന്നും അധ്യാപകന്‍ ദുരുദ്ദേശത്തോടെ കുട്ടികളെ സ്പര്‍ശിച്ചിട്ടില്ലെന്നുമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗത്തിനു മുന്നില്‍ എത്തിയ രക്ഷിതാക്കള്‍ പറയുന്നത്.

ജയിലിലടക്കപ്പെട്ട അധ്യാപകന്റെ കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും പോലീസും വ്യക്തമാക്കിയതോടെ കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കാനുള്ള ഒരുക്കത്തിലാണ് കുട്ടികളൂം രക്ഷിതാക്കളും.

Top