ദമ്മാം: ഹ്രസ്വ സന്ദർശനാർത്ഥം സൗദി അറേബ്യയിലെത്തിയെ പ്രശസ്ത എഴുത്തുകാരനും വയലാർ അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ നേടിയിട്ടുള്ള ടി ഡി രാമകൃഷ്‌ണനെ സ്വന്തം നാടായ ഇയ്യാലിലെ പ്രവാസി കൂട്ടായ്മ ദമ്മാമിൽ ആദരിച്ചു. കൂട്ടായ്മയുടെ ഉപഹാരം അബ്ബാസ് ഒറുവിൽ ടി ഡി രാമകൃഷ്‌ണന് നൽകി. ഒ എസ് റഫീഖ്, റഷീദ് ഇയ്യാൽ, റഫീഖ് കെ എം എന്നിവർ സംബന്ധിച്ചു.


