സ്‌കൂളിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് അധ്യാപകന്‍ തള്ളിയിട്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു. ഹഗ്ലി ഗ്രാമത്തിലെ ആദര്‍ശ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ മുത്തപ്പയാണ കുട്ടിയെ മര്‍ദിച്ച് അവശനാക്കി ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ടത്.
പത്ത് വയസുകാരനായ ഭരത് ആണ് മരിച്ചത്. കുട്ടി നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. സ്‌കൂളിലെ അധ്യാപിക കൂടിയായ ഭരതിന്റെ അമ്മ ഗീത ബാര്‍ക്കറേയും മുത്തപ്പ മര്‍ദിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
മര്‍ദനത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. മുത്തപ്പ നിലവില്‍ ഒളിവിലാണ്. മര്‍ദനത്തില്‍ പരുക്കേറ്റ ഗീത ആശുപത്രിയില്‍ ചികിത്സയിലാണ്. മുത്തപ്പയും ഗീതയും തമ്മില്‍ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗീതയെ മുത്തപ്പ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച സംഗഗൗഡ പാട്ടീല്‍ എന്ന ഒരു അധ്യാപികയേയും മുത്തപ്പ മര്‍ദിച്ചിരുന്നു.
ഇവരുടെ പരുക്കുകള്‍ ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.