കേരളവും അത്ര സുരക്ഷിതമല്ല: നേരിട്ട് ആക്രമണമില്ല; പാക്കിസ്ഥാൻ പദ്ധതിയിടുന്നത് മുംബൈ മോഡലിന്; സർജിക്കൽ അറ്റാക്കിനു പ്രതികാരമായി ഇന്ത്യയിൽ തീവ്രവാദി ആക്രമണത്തിനു പാക്കിസ്ഥാൻ തയ്യാറെടുക്കുന്നു

സ്വന്തം ലേഖകൻ

കാശ്മീർ: നിയന്ത്രണ രേഖ കടന്ന് പാക്ക് അധീനകാശ്മീരിൽ എത്തി സർജിക്കൽ സ്‌ട്രേക്ക് നടത്തിയ ഇന്ത്യയ്ക്കു തീവ്രവാദികളുടെ തിരിച്ചടി നൽകാൻ പാക്കിസ്ഥാൻ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. സൈന്യവുമായി നേരിട്ട് ഏറ്റുമുട്ടുന്നതിനുള്ള കരുത്തില്ലാത്തതിനെ തുടർന്നാണ് പാക്കിസ്ഥാൻ ഇപ്പോൾ രഹസ്യമായി രാജ്യത്ത് ആക്രമണം നടത്താൻ പദ്ധതിയിടുന്നത്. പത്താൻകോട്ടിലും, ഉറിയിലും ആക്രമണം നടത്തി ഇന്ത്യൻ സേനയെ പ്രകോപിപ്പിച്ച പാക്കിസ്ഥാൻ അതിർത്തി കടന്നുള്ള ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

uri1

ഇതേ തുടർന്നു കേരളം അടക്കം രാജ്യത്തെ 25 കേന്ദ്രങ്ങളിൽ തീവ്രവാദി ആക്രമണത്തിനു പാക്കിസ്ഥാൻ തയ്യാറെടുക്കുന്നതായാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
ഇതേ തുടർന്നാണ് ഇപ്പോൾ പാക്കിസ്ഥാൻ തീവ്രവാദി ക്യാംപുകളിൽ ഇന്നു കൂടുതൽ തീവ്രവാദികളെ രാജ്യത്ത് എത്തിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്. തുടർന്നു രാജ്യത്തെ പ്രധാന നഗരങ്ങളിൽ മുംബെ മോഡൽ ആക്രമണത്തിനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് സൂചന.

uri2

രാജ്യത്തെ വിവിധ നഗരങ്ങളിലെ സുരക്ഷാ വീഴ്ചകൾ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച ശേഖരിച്ചിരുന്നു. ഇതിനു ശേഷമാണ് ഇന്ത്യ അതിർത്തി കടന്ന് പാക്ക് അധീന കാശ്മീരിലെ തീവ്രവാദി ക്യാംപുകൾ ആക്രമിച്ചു തകർത്ത്. ഇന്ത്യയിൽ നിന്നു ഏതു നിമിഷവും പ്രതികാരം പ്രതീക്ഷിച്ചിരുന്ന പാക്കിസ്ഥാൻ ഇതിനുള്ള തയ്യാറെടുപ്പുകളും ആവിഷ്‌കരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

uri3
രാജ്യതലസ്ഥാനമായ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, കൊച്ചി എന്നിവിടങ്ങൾ അടക്കമുള്ള 25 പ്രധാന നഗരങ്ങളിൽ സ്‌ഫോടനം നടത്തുന്നതിനാണ് ഇപ്പോൾ പാക്കിസ്ഥാൻ സൈന്യം പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യൻ അതിർത്തിയിൽ നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും, ഇതോടൊപ്പം കടൽ, കര വ്യോമ മാർഗത്തിലൂടെ ഇന്ത്യയിലേയ്ക്കു കൂടുതൽ തീവ്രവാദികളെ എത്തിക്കുകയുമാണ് പാക്കിസ്ഥാൻ ഇപ്പോൾ ലക്ഷ്യമിടുന്നത്. എന്നാൽ, ഇതിനെ നേരിടുന്നതിനു രഹസ്യാന്വേഷണ വിഭാഗങ്ങളെ ശക്തമാക്കുകയാണ് ഇന്ത്യൻ സൈന്യം.

Top