തിരുവനന്തപുരം:സോളാര്‍ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ്സ്.ഇത്തവണ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന് തന്നെയാണ് ജസ്റ്റിസ് ശിവരാജനെതിരെ രംഗത്തെത്തിയത്.ഷിബു ബേബിജോണിനെതിരായ പരാമര്‍ശമാണ് തങ്കച്ചനെ പ്രകോപിപ്പിച്ചത്.കമീഷന് മുന്‍വിധിയോടെ കാര്യങ്ങള്‍ കാണുന്നുവെന്ന് അദ്ധെഹം പറഞ്ഞു.ജഡ്ജിമാര്‍ക്ക് പരിധി വിടാമെങ്കില്‍ ജനപ്രതിനിധികള്‍ക്ക് പാടില്ലേ എന്ന് തങ്കച്ചന് ചോദിച്ചു.സര്‍ക്കാരിന് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്.അത് തുറന്ന് പറയാനും മടിയില്ല.പ്രതിപക്ഷ ആരോപണങ്ങള്‍ ജനങ്ങളില്‍ സംശയം ഉണ്ടാക്കിയെന്നും അദ്ധേഹം പറഞ്ഞു.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പിപി തങ്കച്ചന്.