മുസ്ലിം ലീഗില്‍ അശ്ലീല വീഡിയോ വിവാദം; വാട്‌സാപ്പ് ഗ്രൂപ്പില്‍ വീഡിയോ പോസ്റ്റിയ ലീഗ് നേതാവിന് സംരക്ഷണം; അത് പ്രചരിപ്പിച്ചവര്‍ക്ക് സസ്‌പെന്‍ഷന്‍

തലശ്ശേരി: മുസ്ലീം ലീഗ് യുത്ത് വിംഗിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നീല വീഡിയോ പോസ്റ്റ് ചെയ്ത ലീഗ് നേതാവിനെ സംരക്ഷിച്ച് ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെ സംസഥാന കമ്മിറ്റി നടപടി സ്വീകരിച്ചു. തലശ്ശേരി മണ്ഡലം ലീഗ് കമ്മിറ്റി അംഗം എ.കെ. മുസ്തഫ, യൂത്ത് ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് നൗഷാദ് എന്നിവരെയാണ് ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സംസ്ഥാന കമ്മിറ്റി സസ്പെന്റ് ചെയ്തത്. ഇതിന്റെ പേരില്‍ യൂത്ത് ലീഗില്‍ ചേരിപോര് രൂമായിരിക്കുകയാണ്.

തലശ്ശേരി മണ്ഡലം ലീഗ് പ്രസിഡന്റ് എ.കെ. അബൂട്ടി ഹാജി, ലീഗ് യുവനിര നേതൃത്വം കൊടുക്കുന്ന തലശ്ശേരി ഗ്രീന്‍ വിംഗ്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് നീല വീഡിയോ ക്ലിപ്പ് അയച്ചതോടെയാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ന്നത്. ഈ ക്ലിപ്പിംഗ് എ.കെ. മുസ്തഫയും നൗഷാദും വ്യാപകമായി പ്രചരിപ്പിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി. എന്നാല്‍ ഈ ക്ലിപ്പിംഗിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ചേര്‍ത്ത് പള്ളി മതിലിലടക്കം നോട്ടീസ് പതിച്ച ജില്ലാ കണ്‍സില്‍ അംഗം ഉള്‍പ്പെടെയുള്ളവരെയും അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത അബൂട്ടി ഹാജിക്കെതിരെയും നടപടിയെടുക്കാതെ ഇത് മൊബൈല്‍ ഫോണിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ മാത്രം നടപടിയെടുത്തത് എന്തിനാണെന്നാണ് വിമതരുടെ ചോദ്യം. അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി വിവാദം കൊഴുപ്പിക്കാനാണ് അവരുടെ നീക്കം. ഇതിന്റെ ഭാഗമായി ഗ്രീന്‍ വിംഗ് ഗ്രൂപ്പിലെ ചില അംഗങ്ങളക്കൊണ്ട് അടുത്ത ദിവസം തന്നെ പോലീസില്‍ പരാതി നല്‍കിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന നേതൃത്വം സംഭവത്തെ പറ്റി അന്വേഷണം നടത്താതെ നടപടിയെടുത്തതും വിവാദമായിട്ടുണ്ട്. ഈ കാര്യത്തില്‍ അപ്പീല്‍ സമര്‍പ്പിക്കാനും സസ്പെന്റ് ചെയ്തവര്‍ തീരുമാനിച്ചു. ലീഗില്‍നിന്ന് വിട്ടുപോകാതെ പാര്‍ട്ടി നേതൃത്വത്തിന്റെ വഴിവിട്ട പോക്കിനെ വിമര്‍ശിക്കാനാണ് എ.കെ മുസ്തഫയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ നീക്കം.അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് മുസ്തഫയും, നൗഷാദുമാണെന്ന് ചൂണ്ടിക്കാട്ടി അബൂട്ടി ഹാജി ലീഗ് ജില്ലാ കമ്മിറ്റിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇരുവര്‍ക്കുമെതിരെ നടപടിക്ക് നേരത്തെ തലശ്ശേരി മണ്ഡലം കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇത് ജില്ലാ കമ്മിറ്റി അംഗീകരിച്ച് സംസ്ഥാന കമ്മറ്റിക്ക് വിടുകയായിരുന്നു. ഇവരെ സംസ്ഥാന കമ്മിറ്റി പുറത്താക്കിയതായി ചൂണ്ടിക്കാട്ടി പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയില്‍ വാര്‍ത്ത വരികയും ചെയ്തിരുന്നു.

Top