തലശേരിയില്‍ റെയില്‍വെ ട്രാക്കില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

കണ്ണൂര്‍: തലശേരിയില്‍ റെയില്‍വെ ട്രാക്കില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. പുതിയ ബസ്സ്റ്റാന്‍ഡ് പച്ചക്കറി മാര്‍ക്കറ്റിനു സമീപമുള്ള റെയില്‍വെ ട്രാക്കിലും കുയ്യാലി റെയില്‍വെ ട്രാക്കിലുമാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കോട്ടയം പൊയില്‍ വടക്കയില്‍ വീട്ടില്‍ ഷാജിത്ത് (45), ധര്‍മടം കാരായി വീട്ടില്‍ പത്മനാഭന്‍ ( 71) എന്നിവരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Top