തമിഴിലെ ദൃശ്യത്തിനു കമലിനു നന്ദി ലാലിനോട്‌

kamal1മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നായ ജീത്തു ജോസഫ്‌മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാസത്തിന് തമിഴ്‌നാട്ടില്‍ വമ്പന്‍ സ്വീകരണം. ആദ്യ ആഴ്ച 15 കോടിയിലേറെയാണ് ചിത്രത്തിന്റെ കളക്ഷന്‍. ഈ അടുത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രങ്ങളില്‍ ഒരാഴ്ചകൊണ്ട് ഇത്രയും തുകനേടുന്ന കമലഹാസന്‍ ചിത്രവും പാപനാസം തന്നെ.

പാപനാസത്തിന്റെ വിജയത്തിന് മലയാള സൂപ്പര്‍താരം മോഹന്‍ലാലിനാണ് കമല്‍ഹാസന്‍ തന്റെ നന്ദി അറിയിച്ചത്. ഒരു നല്ല മനസ്സുള്ള കലാകാരനു മാത്രമേ മറ്റൊരു നടനെ മനസ്സുകൊണ്ട് അംഗീകരിക്കാന്‍ സാധിക്കൂ. ദൃശ്യം തമിഴില്‍ ചെയ്യുമ്പോള്‍ അതില്‍ തന്റെ റോള്‍ കമല്‍ഹാസന്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് ആദ്യം ാേഹന്‍ലാലാണ് പറഞ്ഞ്. അദ്ദേഹത്തിന്റെ ആ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top