തിരുവനന്തപുരം : ശബരിമല തന്ത്രി കണ്ഠര് രാജീവര് തന്ത്രിസ്ഥാനം രാജിവെച്ചേക്കും. ദേവസ്വം ബോര്‍ഡും തന്ത്രി കണ്ഠര് രാജീവരും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളാണ് പിന്നില്‍. ഇതോടെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ആശങ്കയുടെ നിഴലില്‍.തന്ത്രിസ്ഥാനം ഒഴിയാനും മടിക്കില്ലെന്നു രാജീവര് വ്യക്തമാക്കിയതോടെ സര്‍ക്കാരും മുഖ്യമന്ത്രിയും ഗോള്‍പോസ്റ്റ് മാറ്റി. ആക്രമണം സംഘ്പരിവാറിനുനേരേ മാത്രമാക്കി.
യുവതികള്‍ ആചാരം ലംഘിച്ച് ശബരിമലയില്‍ കയറിയാല്‍ നട അടച്ചിടുന്നത് സംബന്ധിച്ച് തന്ത്രി ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ വിളിച്ചിരുന്നെന്ന അദ്ദേഹത്തിന്റെ പ്രസംഗം ഏറെ വിവാദമായിരുന്നു. തന്ത്രി ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുനനെങ്കിലും തന്ത്രിക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയായിരുന്നു.
നിജസ്ഥിതി തിരക്കുകപോലും ചെയ്യാതെ, മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. അതോടെയാണു തന്ത്രി നിലപാട് കടുപ്പിച്ചത്. തങ്ങള്‍ നിയോഗിച്ച ദേവസ്വം ബോര്‍ഡംഗം കെ.പി. ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടി ആചാരം ലംഘിച്ചതും സര്‍ക്കാരിനെ വെട്ടിലാക്കി.