ബോളിവുഡ് നടന് നാനാ പടേക്കറിനെതിരെ നടിയും മോഡലുമായ തനുശ്രീ ദത്ത നടത്തിയ മീ ടു വെളിപ്പെടുത്തലിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. ഇതിന് പിന്നാലെ തനുശ്രീ ലെസ്ബിയനാണെന്നും തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും ആരോപിച്ച് നടിയും നര്‍ത്തകിയുമായ രാഖി സാവന്തും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ രാഖിയുടെ ആരോപണങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തനുശ്രീ.
താന്‍ ലെസ്ബിയനല്ലെന്നും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറില്ലെന്നും നുണപ്രചാരണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും തനുശ്രീ പറഞ്ഞു. പൊള്ളയായ ആരോപണങ്ങളും മുതലക്കണ്ണീരും കൊണ്ട് യാതൊരു കാര്യവുമില്ല. മുതലക്കണ്ണീരൊഴുക്കി ഓസ്കാര്‍ പുരസ്കാരമൊന്നും ആരും നേടാന്‍ പോകുന്നില്ല. നുണക്കഥകളാണ് അവര്‍ പറയുന്നത്. മോശമായി പെരുമാറിയിട്ടില്ല തനുശ്രീ വ്യക്തമാക്കി.
നാനാപടേക്കറിനെതിരെയുള്ള ആരോപണം വെറും പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടി തനുശ്രീ ചമക്കുന്നതാണെന്നും നടി മയക്കുമരുന്നിന് അടിമയാണെന്നുമായിരുന്നു രാഖി സാവന്തിന്റെ ആരോപണം. ഇതിനെത്തുടര്‍ന്ന് രാഖിക്കെതിരെ തനുശ്രീ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.