കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി നൽകി; കിട്ടിയ മൃതദേഹം ബന്ധുക്കൾ ദഹിപ്പിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്‍കിയതായി പരാതി. ചോറ്റി സ്വദേശി ശോശാമ്മയുടെ മൃതദേഹമാണ് മാറി നല്‍കിയത്. പകരം ലഭിച്ചത് മറ്റൊരു മൃതദേഹവും.

എന്നാല്‍ ശോശാമ്മയുടെ മൃതദേഹം ലഭിച്ചവര്‍ ദഹിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ബന്ധുക്കള്‍ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂട്ടിക്കലിലെ സെന്റ് ലൂപ്പസ് സി.എസ്.ഐ പള്ളിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു ശോശാമ്മ ജോണിന്റെ സംസ്‌കാരം നടത്തേണ്ടിയിരുന്നത്. അതിന്റെ ഭാഗമായി എട്ടുമണിയോടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി കുടുംബാംഗങ്ങള്‍ എത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയത് തിരിച്ചറിഞ്ഞത്.

പിന്നീട് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ശോശാമ്മയുടെ മൃതദേഹം മറ്റൊരു കുടുംബത്തിനു നല്‍കിയിരുന്നു. മൃതദേഹം കൊടുത്ത കുടുംബം സംസ്‌കാരം നടത്തിയതായി പിന്നീട് വ്യക്തമായി.

Top