
മുംബൈ: 50 ലക്ഷം മുതൽ ഒരു കോടി വരെ തുക മുടക്കി മകളുടെ കല്യാണം നടത്തണമെന്ന് ആത്മഹത്യാ കുറിപ്പെഴുതി ഭാര്യയെ കൊന്ന് സ്വയം വെടി വച്ച് വ്യാപാരി ആത്മഹത്യ ചെയ്തു.
മകളുടെ വിവാഹത്തിന് 29 ലക്ഷവും സ്വർണ്ണവും കരുതിയിട്ടുണ്ട്. തന്റെ കൈയിൽ നിന്ന് പണം വാങ്ങിയവർ ദയവായി തിരികെ നൽകണമെന്നും ഇവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു എന്നും കുറിപ്പിലുണ്ട്. മധ്യപ്രദേശ് പന്ന സ്വദേശി സഞ്ജയ് സേഠാണ് ഭാര്യ മീനുവിനെ കൊന്ന് ആത്മഹത്യ ചെയ്തത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഒരു വീഡിയോയും ഇതോടൊപ്പം ഇയാൾ പങ്കിട്ടിരുന്നു. കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പോലീസ് നിഗമനം.