ലണ്ടൻ :ലോകം വീണ്ടും ഭീതിയിൽ ! ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു.89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു , രോഗവ്യാപനം അതിവേഗത്തിൽ പടരുന്നുവെന്ന് ലോകാരോഗ്യ സംഘടന .
യുകെയിൽ ഒമിക്രോൺ മൂലമുള്ള കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ശനിയാഴ്ച വരെയുള്ള കണക്കുകളിൽ യുകെയിൽ പതിനായിരത്തിലധികം പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ശനിയാഴ്ച യുകെയിലുടനീളം 90,418 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. കാര്യങ്ങൾ വളരെ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു.
ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇതുവരെ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ജനങ്ങളുടെ പ്രതിരോധശേഷി കൂടിയ രാജ്യങ്ങളില്‍ പോലും രോഗവ്യാപനം വേഗത്തിലാണ്.
ഒമിക്രോണിന്റെ തീവ്രത, അപകടശേഷി, വാക്സീന് പ്രതിരോധത്തെ മറികടക്കുമോ തുടങ്ങിയവയില്‍ നിഗമനങ്ങളിലെത്താന്‍ കൂടുതല്‍ േഡറ്റ ലഭ്യമാകേണ്ടതുണ്ട്. നിലവിലെ പ്രതിരോധശേഷി മറികടക്കുന്നതിനാലാണോ ഒമിക്രോൺ അതിവേഗത്തിൽ പടരുന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.