ദ്വാരകയിലേക്കുള്ള തീര്‍ത്ഥാടകസംഘത്തിലെ മൂന്നു പേര്‍ ഗുജറാത്തിലെ അഹമ്മദാബാദിലെ ലിഫ്റ്റില്‍ കുടുങ്ങി; ലിഫ്റ്റില്‍ കുടുങ്ങിയത് പൊന്‍കുന്നം സ്വദേശികളായ ദമ്പതികള്‍ അടക്കം മൂന്നുപേര്‍

അഹമ്മദാബാദ്: ദ്വാരകയിലേക്കുള്ള യാത്രയ്ക്കിടെ താമസിക്കുന്ന ഹോട്ടലിലെ ലിഫ്റ്റില്‍ തീര്‍ഥാടക സംഘത്തിലെ മൂന്നു പേര്‍ കുടുങ്ങി. പൊന്‍കുന്നം സ്വദേശികളായ ദമ്പതികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു.

പൊന്‍കുന്നം സ്വദേശികളായ ശോഭന കുമാരിയും ഭര്‍ത്താവ് മോഹന്‍ദാസും തൃശൂര്‍ സ്വദേശി രവീന്ദ്രന്‍ നായരുമാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. അഹമ്മദാബാദിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത ഇവര്‍ തിരികെ ഇറങ്ങുമ്പോഴാണ് സംഭവം. ഭയന്നും പരിഭ്രമിച്ചും ഒരു മണിക്കൂറോളമാണ് ഇവര്‍ ലിഫ്റ്റിനുള്ളില്‍ പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒടുവില്‍ സംഘത്തിലുണ്ടായിരുന്ന കോട്ടയം കുടമാളൂര്‍ സ്വദേശി എം.പി. രമേഷ് കുമാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സെത്തി ഇവരെ മോചിപ്പിക്കുകയുമായിരുന്നു.

ഹോട്ടലിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് തീര്‍ഥാടകര്‍ ആരോപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍ തുടങ്ങി വിവിധ ജില്ലകളില്‍ നിന്ന് നാല്‍പ്പത്തഞ്ചോളം പേര്‍ തീര്‍ഥാടക സംഘത്തിലുണ്ടായിരുന്നു.

കോട്ടയത്ത്  നിന്നുള്ള കുമാരനല്ലൂരില്‍ നിന്നുള്ള മോക്ഷ ട്രാവല്‍സ് കോര്‍ഡിനേറ്റര്‍മാരായ അനുരാജും ഹരീഷും മികച്ച സൗകര്യങ്ങളാണ് ക്രമീകരിച്ചിരുന്നതെന്ന് തീര്‍ഥാടകര്‍ പറഞ്ഞു.

Top