ട്രെയിന്‍ യാത്രക്കാരായ അമ്മയെയും മകളെയും മയക്കുമരുന്നിട്ട ചായ നല്‍കി ബോധം കെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു. മൂവാറ്റുപുഴ അഞ്ചല്‍പ്പെട്ടി നെല്ലിക്കുന്നേല്‍ ഷീലാ സെബാസ്റ്റ്യന്‍, മകള്‍ ചിക്കു മരിയ സെബാസ്റ്റ്യന്‍ എന്നിവരാണ് ശബരി എക്സ്പ്രസില്‍ കവര്‍ച്ചയ്ക്കിരയായത്.
ഇവരുടെ മൊബൈല്‍ ഫോണുകള്‍, പത്തര പവന്‍ സ്വര്‍ണം, 18000 രൂപ, എടിഎം കാര്‍ഡുകള്‍ എന്നിവയാണു യാത്രയ്ക്കിടെ മോഷണം പോയത്. സെക്കന്തരബാദില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയായ മകളുമായി നാട്ടിലേക്കു വരികയായിരുന്നു മാതാവ്. സേലം കഴിഞ്ഞശേഷം ഇവരുടെ സീറ്റിനു എതിര്‍വശത്തിരുന്ന യുവാവ് നല്‍കിയ ചായ കുടിച്ചതു മാത്രമേ ഇവര്‍ക്കു ഓര്‍മയുള്ളൂവെന്ന് ആര്‍പിഎഫ് പറയുന്നു.
സ്വര്‍ണം, മൊബൈല്‍ ഫോണ്‍, കൈയിലുണ്ടായിരുന്ന പണം എന്നിവ നഷ്ടപ്പെട്ടു. അബോധാവസ്ഥയില്‍ ട്രെയിനില്‍ കണ്ടെത്തിയ ഇവരെ റെയില്‍വേ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ഹൈദരാബാദില്‍ നഴ്സിങ് വിദ്യാര്‍ഥിയായിരുന്ന ചിക്കു പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി പോയി തിരികെ വരികയായിരുന്നു. അഞ്ചല്‍പ്പെട്ടി സ്വദേശികളായ ഇവര്‍ സെക്കന്തരാബാദില്‍നിന്ന് ആലുവയിലേയ്ക്കാണ് ടിക്കറ്റ് എടുത്തത്.
ഈറോഡില്‍നിന്ന് തീവണ്ടിയില്‍ കയറിയ അന്യസംസ്ഥാനക്കാരായ മൂന്നുപേര്‍ ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.