പാലക്കാട്: വീടുകളില്‍ നിന്നും പുതുയ രീതിയില്‍ സ്വര്‍ണ്ണം തട്ടുന്ന സംഘം രംഗത്ത്. സ്വര്‍ണ്ണാഭരണങ്ങള്‍ വ്യത്തിയാക്കാനെന്നു പറഞ്ഞ് വീട്ടിലെത്തി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബീഹാറി സ്വദേശികളാണ് സംഗത്തിലുള്ളത്. കണ്ട് നില്‍ക്കുന്നവര്‍ക്ക് പോലും മനസിലാകാത്ത രീതിയിലാണ് തട്ടിപ്പ്. തട്ടിപ്പ് സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പാലക്കാട് നഗരസഭാ പ്രദേശത്ത് പൂളക്കാട്ടെ വീടുകളിലാണ് ബീഹാറികളായ യുവാക്കള്‍ സ്വര്‍ണം വൃത്തിയാക്കാമെന്ന് പറഞ്ഞെത്തിയത്. വീട്ടിലുള്ള സ്ത്രീകളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സ്വര്‍ണാഭരണങ്ങള്‍ക്ക് പൊലിമ വരുത്തുന്നതിന് വൃത്തിയാക്കിത്തരാമെന്ന് പറഞ്ഞു. സ്ത്രീകളും കുട്ടികളുമൊക്കെ കൈവശമുള്ള സ്വര്‍ണമെല്ലാം ഹിന്ദിഭാഷ സംസാരിക്കുന്ന യുവാവിന് കൊടുത്തു. ആസിഡ് ലായനി പോലുള്ളവയില്‍ സ്വര്‍ണം മുക്കിയെടുക്ക് കൈമാറി. എന്നാല്‍ സ്വര്‍ണം പിന്നീട് തൂക്കി നോക്കിയപ്പോഴാണ് വ്യത്യാസം ബോധ്യപ്പെട്ടത്.
പുരുഷന്മാര്‍ ഇല്ലാത്ത വീടുകളില്‍ കയറി സ്ത്രീകളെ കബളിപ്പിക്കുന്ന സംഘമാണെന്ന് വ്യക്തമാണ്. കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്തുവരികയാണ്.