തിരുവനന്തപുരം: വിദേശത്ത് വച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. ഇതിനുള്ള ചെലവ് നോര്‍ക്കയായിരിക്കും വഹിക്കുക. ബഡ്ജറ്റിലെ 18ാമത് പദ്ധതിയായിട്ടാണ് പ്രവാസി നിക്ഷേപവും സുരക്ഷയും എന്ന പേരില്‍ മന്ത്രി ചരിത്ര പ്രഖ്യാപനം നടത്തിയത്.
മറ്റ് പ്രഖ്യാപനങ്ങള്‍ താഴെ പറയുന്നു
*പ്രവാസികള്‍ക്ക് നാടുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വഴിത്തിരിവായിരുന്നു ലോക കേരളസഭ.
*ഇതിന്റെ തുടര്‍ പ്രവര്‍ത്തനത്തിന് 81 കോടി വകയിരുത്തി.
*ഒരുലക്ഷം താഴെ വരുമാനമുള്ള തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് സഹായം നല്‍കുന്ന സാന്ത്വനം പദ്ധതിയ്ക്ക് വേണ്ടി 25 കോടി.
*ലോക കേരള സഭ, ആഗോള പ്രവാസി ഫെസ്റ്റ് എന്നിവയ്ക്ക് വേണ്ടി 5 കോടി വീതം വകയിരുത്തി.
*പ്രവാസി നിക്ഷേപം കിഫ്ബി പോലുള്ള പദ്ധതികളില്‍ മുടക്കി എല്ലാ മാസവും ലാഭവിഹിതം നല്‍കും, ക്ഷേമപദ്ധതി കൂടി ഇതില്‍ ലയിപ്പിക്കാനും പദ്ധതിയുണ്ട്
*പ്രവാസി ചിട്ടിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കിഫ്ബി ബോണ്ടില്‍ നിക്ഷേപിക്കും. ചിറ്റാളന്മാര്‍ക്ക് ഏത് കിഫ്ബി പദ്ധതിയില്‍ ഇവ നിക്ഷേപിക്കണമെന്ന് നിര്‍ദ്ദേശിക്കാം
*ഇപ്പോള്‍ യു.എ.ഇയില്‍ മാത്രം ലഭ്യമായ പ്രവാസി ചിട്ടി ഫെബ്രുവരിയില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും
*ഉടന്‍ തന്നെ ഇത് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും