ജുബൈല്‍: സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളും അല്‍-ബറാക്ക് കമ്പനി ജീവനക്കാരുമായ അഖീല്‍ ഖാന്‍ (35 ), മുഹമ്മദ് ബസലുത്തുള്ള (24), കര്‍ണാടക സ്വദേശി മുഹമ്മദ് അന്‍സീര്‍ അലി (30) എന്നിവരാണ് മരിച്ചത്. ഹദീദ് പ്ലാന്റിനടുത്തുള്ള സിഗ്നലില്‍ ഇവര്‍ സഞ്ചരിച്ച പിക്ക് ആപ്പ് വാഹനത്തില്‍ സ്വദേശി ഓടിച്ച വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.
ഇടിക്കുശേഷം ഡിവൈഡര്‍ തകര്‍ത്താണ് വാഹനങ്ങള്‍ നിന്നത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് പൂര്‍ണമായും തകര്‍ന്നു. ഗുരുതര പരിക്കേറ്റ സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക