തൃശൂര്‍ കൊറോണ രോഗബാധിതന്‍ സന്ദര്‍ശിച്ചത് ഒന്‍പത് സ്ഥലങ്ങള്‍, 385 പേരുമായി സമ്പര്‍ക്കം പുലര്‍ത്തി, റൂട്ട് മാപ്പ് പുറത്തുവിട്ടു

തൃശൂരിലെ കൊറോണ രോഗബാധിതന്‍ സന്ദര്‍ശിച്ചത് ഒന്‍പത് സ്ഥലങ്ങള്‍. ഖത്തറില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 385 പേരാണ് നിരീക്ഷണത്തില്‍. ഇയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ ലിസ്റ്റ് കളക്ടര്‍ പുറത്തുവിട്ടു. എട്ടു ദിവസത്തിനിടെയുള്ള ലിസ്റ്റാണിത്. മാള്‍, തിയേറ്റര്‍, വിവാഹ നിശ്ചയം തുടങ്ങിയവ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. നിസാരമല്ല ഈ ലിസ്റ്റുകള്‍. രോഗിയുടെ ബന്ധുവും കുഞ്ഞും ചാവക്കാട് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.

മാര്‍ച്ച് ഏഴിന് ആശുപത്രിയില്‍ എത്തുന്നതുവരെ കല്ല്യാണ നിശ്ചയ ചടങ്ങുകളിലും നിരവധി പൊതുയിടങ്ങളിലുമെല്ലാം യുവാവ് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ റൂട്ട് മാപ്പ് വഴി കൂടുതല്‍ ആളുകളെ നിരീക്ഷണത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. ഇത്തരത്തില്‍ യുവാവുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ആളുകള്‍ ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും വിവരം അറിയിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സന്ദര്‍ശിച്ച സ്ഥലങ്ങള്‍

ഫെബ്രുവരി 29 ന് കുളിമുട്ടത്ത് എത്തി

മാര്‍ച്ച് ഒന്ന് കൊടുങ്ങല്ലൂര്‍ അല്‍റൈന്‍ ഹോട്ടല്‍

ചേറ്റുവ അമ്മായി വീട്, തൊയക്കാവ് ബന്ധു വീട്

രണ്ടാം തിയതി: ഷവര്‍മ സെന്റര്‍

മൂന്നാം തിയതി: കൊടുങ്ങല്ലൂര്‍ കാര്‍ണിവല്‍ തിയറ്ററില്‍ പോയി

അഞ്ചാം തിയതി വെള്ളാങ്കല്ലൂരിലെ റിസോര്‍ട്ട്

ആറാം തിയതി പുഴയ്ക്കല്‍ ശോഭ മാള്‍ ( നാലു കടകളില്‍ കയറി )

വെസ്റ്റ് ഫോര്‍ട്ട് ലിനന്‍ ക്ലബ്

പെരിഞ്ഞനം മര്‍വ റസ്റ്ററന്റ്

എട്ടാം തിയതി പാവറട്ടി വെണ്‍മേനാട് വിവാഹ ചടങ്ങില്‍

അതേസമയം, ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലെയും കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടച്ചിടുന്നു. കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് ഈ നടപടി. എ.സി, നോണ്‍ എ.സി കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വ്യാഴാഴ്ച മുതല്‍ അടച്ചിട്ട് തുടങ്ങിയെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇവിടങ്ങളിലെ ശുചിമുറികള്‍, വാഷ്‌ബേസിനുകള്‍ മുതലായവ വിവിധയിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ ഉപയോഗിക്കുന്നുണ്ട്. ഇത് വലിയ അപകടത്തിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുക. അതിനാലാണ് അടച്ചിടാന്‍ തീരുമാനിച്ചത് എന്നാണ് അധികൃതര്‍ പറയുന്നത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സ്ഥിതി തുടരും.

Top