ടിക് ടോക്കിനുള്ള നിരോധനം നീക്കി…!! അശ്ലീലം തടയാൻ നടപടി വരും; ആപ്പ് ഉടന്‍ പ്ലേ സ്റ്റോറില്‍

ചെന്നൈ: കലാപ്രേമികളുടെ പ്രിയ ആപ്പായ ടിക് ടോക് തിരിച്ചുവരുന്നു. ടിക് ടോക് ആപ്പിനെതിരായ നിരോധനം ഉപാധികളോടെ നീക്കിയതിനെത്തുടര്‍ന്നാണിത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റേതാണ് വിധി. ഹര്‍ജിയില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്നു സുപ്രീം കോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചിരുന്നു.

അശ്ലീല ഉള്ളടക്കത്തെ തുടര്‍ന്നു ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാതിരുന്നതിനെ തുടര്‍ന്നു 18നാണ്, ആപ്പ് പ്ലേസ്റ്റോറില്‍ നിന്നു നീക്കം ചെയ്തത്. നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഇതേ കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ചോദ്യം ചെയ്ത് നിരവധിപ്പേര്‍ രംഗത്ത് വന്നിരുന്നു. ഗൂഗിള്‍, ആപ്പിള്‍ കമ്പനികള്‍ അവരുടെ ആപ് സ്റ്റോറില്‍ നിന്ന് കഴിഞ്ഞ ആഴ്ച ടിക് ടോക് ആപ്പ് നീക്കം ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരോധനം കോടതി നീക്കം ചെയ്തതോടെ ആപ് സ്റ്റോറുകളില്‍ നിന്ന് ഉടന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. അശ്ലീലവും നഗ്‌നദൃശ്യങ്ങളും ആപ്പില്‍ അപ്ലോഡ് ചെയ്യുന്നത് തടയുന്നതിനുള്ള നപടിയുണ്ടാകുമെന്ന് ടിക് ടോകിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ഉറപ്പ് നല്‍കി. ഇതേ തുടര്‍ന്നാണ് കോടതി നിരോധനം എടുത്ത് കളഞ്ഞത്.

ഈ മാസം മൂന്നിനാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആപ്പിന് വിലക്കേര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതിന് കാരണമാവുന്നതായി ആരോപിച്ച് മധുര സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ കൃപാകരന്‍, എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിലിടപെട്ടത്.

Top